Google ഇന്ത്യയ്ക്ക് നൽകിയ മുന്നറിയിപ്പ്; ആൻഡ്രോയിഡ് ഫോണിന് വില കൂടും

Google ഇന്ത്യയ്ക്ക് നൽകിയ മുന്നറിയിപ്പ്; ആൻഡ്രോയിഡ് ഫോണിന് വില കൂടും
HIGHLIGHTS

ആൻഡ്രോയിഡ് ഫോണുകളുടെ വില കുത്തനെ ഉയർത്താൻ ഗൂഗിൾ

കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വിധിയെ തുടർന്നാണ് ഈ തീരുമാനം

60 ദിവസത്തിനകം ഗൂഗിളിന്റെ ലൈസൻസിങ് രീതികളിൽ മാറ്റം വരുത്താൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു

കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) ഗൂഗിളി (Google)ന് ഭീമമായ പിഴ വിധിച്ചതിനെ തുടർന്ന് ആൻഡ്രോയിഡ് ഫോണുകളു(Android Phones)ടെ വില കുത്തനെ ഉയർത്താൻ തീരുമാനം. 2022 ഒക്‌ടോബറിലാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, ഗൂഗിളിന് 2,273 കോടി രൂപ പിഴ വിധിച്ചത്. പിഴ വിധിച്ചതിനെതിരെ ഇപ്പോഴിതാ ഗൂഗിൾ ഇന്ത്യയ്ക്ക് ഒരു മുന്നറിയിപ്പുമായി വന്നിരിക്കുകയാണ്. ഇതാദ്യമായാണ് ഗൂഗിൾ (Google) ഈ വിഷയത്തിൽ പ്രതികരണവുമായി എത്തുന്നത്. CCIയുടെ വിധി നടപ്പിലാക്കിയാൽ രാജ്യത്തെ ആപ്പ് ഡെവലപ്പർമാരുടെ ചെലവ് വർധിപ്പിക്കുന്നതിനും, ഉപയോക്താക്കളെ ഒഴിവാക്കുന്നതിനും ഇടയാക്കുമെന്ന് ഗൂഗിൾ (Google) പറഞ്ഞു. ഈ ഉത്തരവ് ആൻഡ്രോയിഡ് ഫോണുകളുടെ വില വർധിപ്പിക്കുന്നതിന് കാരണമാകുമെന്നും കമ്പനി അറിയിച്ചു.

CCIയുടെ പിഴയ്‌ക്കെതിരേ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലും കമ്പനി കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഗൂഗിൾ (Google) ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പുകൾക്ക് കൂടുതൽ പ്രാധാന്യം നൽകി അത് മറ്റു വിപണികളെ പ്രതികൂലമായി ബാധിച്ചെന്നുമായിരുന്നു സിസിഐ(CCI)യുടെ കണ്ടെത്തൽ. ആൻഡ്രോയിഡ് മൊബൈൽ ഡിവൈസ് ഇക്കോസിസ്റ്റത്തിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് 1,337.76 കോടിയും, പ്ലേ സ്‌റ്റോറുകളിൽ പേയ്‌മെന്റിന് ഗൂഗിൾ പേ മാത്രം നിഷ്‌കർഷിച്ചതിന് 936 കോടിയുമാണ് പിഴ വിധിച്ചത്.

ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിളി(Google)ന്റെ ആപ്പുകൾ പ്രീ ഇൻസ്റ്റാൾ ചെയ്യാൻ കമ്പനി മൊബൈൽ കമ്പനികളുമായി  രഹസ്യ ധാരണയിലെത്തിയിട്ടുണ്ടെന്നുള്ള ആരോപണം വർഷങ്ങളായി വിപണികളിലുണ്ട്. യൂറോപ്, യുകെ മേഖലകളിലും  ഗൂഗിൾ പിഴ ഏറ്റുവാങ്ങിയിട്ടുണ്ട്. സിസിഐയുടെ നടപടി സ്മാർട്ട്ഫോണുകളുടെ സുരക്ഷ, താങ്ങാനാവുന്ന വില, വിപുലീകൃത ഉപയോക്തൃ കേസുകൾ തുടങ്ങിയവയ്ക്ക് തിരിച്ചടിയാകുമെന്നു ഗൂഗിൾ വാദിക്കുന്നു. ഇത് ആൻഡ്രോയിഡ് ഫോണുകളിലെ ഓൺലൈൻ  സുരക്ഷയും, അപകടസാധ്യതകളും വർദ്ധിപ്പിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി.

ഓപ്പൺസോഴ്‌സ് അല്ലാത്ത ചില സേവനങ്ങൾ MADA കരാറിന്റെ ഭാഗമായി Google Mobile Services (GMS) ലൈസൻസ് വഴിയാണ് ഓഫർ ചെയ്യുന്നത്. ഈ ലൈസൻസിലൂടെ കമ്പനി ഹാൻഡ്സെറ്റ് നിർമ്മാതാക്കൾക്ക് അവരുടെ ഉപകരണങ്ങളിലെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലേക്കും സുരക്ഷാ പാച്ചുകളിലേക്കും ആക്സസ് നൽകുന്നു. ഇതേ കരാറുകളിലൂടെയാണ് ഗൂഗിൾ അനാവശ്യ ഇടപെടലുകൾ നടത്തുന്നതെന്നാണു വാദം. 60 ദിവസത്തിനകം ഗൂഗിളിന്റെ ലൈസൻസിംഗ് രീതികളിൽ മാറ്റം വരുത്താൻ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.

പിഴയിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് ഗൂഗിൾ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് എന്ന് വിദഗദ്ധർ ചൂണ്ടിക്കാട്ടുന്നു. വില വർധിപ്പിക്കുമെന്നത് വെറും ഭീഷണിയാണെന്നും അവർ പറയുന്നു. ഗൂഗിളിന്റെ സേവനങ്ങൾ ഉപയോഗിക്കാത്ത ആൻഡ്രോയിഡ് പതിപ്പുകൾ വിപണിയിൽ നിലവിലുണ്ടെന്ന് വിദഗ്ധർ വിശദമാക്കി.

Nisana Nazeer
Digit.in
Logo
Digit.in
Logo