ആഹാ, അടിപൊളി! Google Translateൽ ഇനി മുതൽ ചിത്രങ്ങളും ട്രാന്‍സ്ലേറ്റ് ചെയ്യാം

Updated on 10-Mar-2023
HIGHLIGHTS

ഗൂഗിള്‍ ട്രാന്‍സ്ലേറ്റിൽ ഇനി ചിത്രങ്ങളിലെ ടെക്സ്റ്റും ട്രാന്‍സ്ലേറ്റ് ചെയ്യാം

ടെക്സ്റ്റ്, ഡോക്യുമെന്റ്, വെബ്‌സൈറ്റ് ഓപ്ഷനുകള്‍ക്കൊപ്പം പുതിയ ഇമേജ് ടാബ് ഉള്‍പ്പെടുത്തി

ജെപിജി, ജെപിഇജി, പിഎന്‍ജി ഫോര്‍മാറ്റുകളിലുള്ള ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യാം

ഗൂഗിള്‍ ട്രാന്‍സ്ലേറ്റി(Google Translate)ന്റെ വെബ് പതിപ്പില്‍ ഇനി ചിത്രങ്ങളിലെ ടെക്സ്റ്റും ട്രാന്‍സ്ലേറ്റ് ചെയ്യാം. ഇതിനായി ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് (Google Translate)വെബ്ബില്‍ ടെക്സ്റ്റ്, ഡോക്യുമെന്റ്, വെബ്‌സൈറ്റ് ഓപ്ഷനുകള്‍ക്കൊപ്പം പുതിയ ഇമേജ് ടാബ് ഉള്‍പ്പെടുത്തി. ഇമേജ് ടാബില്‍ ക്ലിക്ക് ചെയ്തതിന് ശേഷം ജെപിജി, ജെപിഇജി, പിഎന്‍ജി ഫോര്‍മാറ്റുകളിലുള്ള ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യാം. അപ് ലോഡ് ചെയ്ത ഉടന്‍ തന്നെ ഗൂഗിള്‍ ട്രാന്‍സ് ലേറ്റ്(Google Translate) തിരിച്ചറിയുകയും മൊഴിമാറ്റം ചെയ്യുകയും ചെയ്യും. 132 ഭാഷകള്‍ ലഭ്യമാണ്.

ഇനി  വേറെ ആപ്പുകൾ വേണ്ട

നിലവില്‍ ഗൂഗിള്‍ ലെന്‍സ് (Google Lens) ആപ്പ് ഉപയോഗിച്ച് ചിത്രങ്ങളിലെ എഴുത്തുകള്‍ വിവര്‍ത്തനം ചെയ്യാനുള്ള സൗകര്യം ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട് ഇതിന് സമാനമായ രീതിയില്‍ തന്നെയാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് വെബ്ബിലെ പുതിയ സൗകര്യം. ഗൂഗിള്‍ ലെന്‍സി (Google Lens) ല്‍ ഉപയോഗിച്ച ജെനറേറ്റീവ് അഡ്വേഴ്‌സറിയല്‍ നെറ്റ് വര്‍ക്ക് എന്ന ജിഎഎന്‍ സാങ്കേതിക വിദ്യയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.

അപ്ലോഡ് ചെയ്യുന്ന ചിത്രത്തിലെ എഴുത്തിന്റെ അതേ സ്ഥാനത്ത് തന്നെയാണ് വിവര്‍ത്തനം ചെയ്ത എഴുത്തും കാണുക. ഭാഷമാറ്റിയ ചിത്രം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും അല്ലെങ്കില്‍ ചിത്രത്തിലെ എഴുത്ത് മാത്രം കോപ്പി ചെയ്‌തെടുക്കാനും സാധിക്കും. അതിനാൽ ചിത്രങ്ങളിൽ നിന്ന് ടെക്സ്റ്റുകൾ translate ചെയ്യാൻ ഇനി മറ്റ് ഓൺലൈൻ സോഫ്റ്റ് വെയറുകളെ ആശ്രയിക്കേണ്ട ആവശ്യമില്ല.

Connect On :