Googleന്റെ സെർച്ച് എഞ്ചിനിൽ ഇനി AI ചാറ്റ്ബോട്ട് ലഭിക്കും!

Updated on 09-Apr-2023
HIGHLIGHTS

ഗൂഗിളിന്റെ സെർച്ച് എഞ്ചിന് AI പിന്തുണ ലഭിക്കും

മൈക്രോസോഫ്റ്റിന്റെ നടപടിയിൽ പ്രചോദനം ഉൾക്കൊണ്ട് പുതിയ നീക്കം

സെർച്ച് എഞ്ചിനുകളിൽ ഉപയോക്തൃ അനുഭവം വർദ്ധിപ്പിക്കാൻ LLM ഉപയോഗിക്കും

ChatGPT ഗൂഗിളിനെ പിന്നിലാക്കുമെന്ന് എല്ലാവരും കരുതിയിരിക്കെ, ഗൂഗിളി(Google)ന്റെ സെർച്ച് എഞ്ചിന് AI പിന്തുണ ലഭിക്കുമെന്ന് പ്രഖ്യാപിച്ച് കമ്പനി സിഇഒ സുന്ദർ പിച്ചൈ. ChatGPTയെ സെർച്ച് എഞ്ചിനായ ബിംഗിലേക്ക് സംയോജിപ്പിച്ച മൈക്രോസോഫ്റ്റിന്റെ നടപടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഗൂഗിളി(Google)ന്റെ പുതിയ നീക്കം. മൈക്രോസോഫ്റ്റ് സെർച്ച് എഞ്ചിൻ ഒരു AI ഇമേജ് ജനറേറ്റർ കൂടി പിന്തുണയ്ക്കുന്നതാണ്. 

ChatGPTക്കുള്ള മറുപടിയായി ഗൂഗിൾ (Google) ബാർഡ്(Bard) എന്നപേരിൽ തങ്ങളുടെ AI ടൂൾ പുറത്തിറക്കിയിരുന്നു, എന്നാൽ ChatGPTയുടെ അത്രയും സ്വീകാര്യത നേടാൻ അതിന് കഴിഞ്ഞില്ല. വിപണിയിൽ പ്രവർത്തിക്കുന്ന മറ്റ് രണ്ട് AI മോഡലുകളേക്കാൾ വിശ്വാസ്യത കുറവാണെന്ന അഭിപ്രായവും ഇതിന് തിരിച്ചടിയായി. എന്നാൽ, ഇപ്പോൾ ഗൂഗിൾ(Google) അതിന്റെ AI ടൂളുകൾ കൂടുതൽ കൃത്യവും പ്രതികരണശേഷിയുള്ളതുമാക്കി മാറ്റുന്നതിന്റെ ഭാഗമായി  ഭാഷാ മോഡലുകൾ നവീകരിക്കാനുള്ള ശ്രമത്തിലാണ്. 

സെർച്ച് എഞ്ചിനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കും

കമ്പനി സെർച്ച് എഞ്ചിനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുമെന്ന് സുന്ദർ പിച്ചൈ പ്രഖ്യാപിച്ചു. OpenAIയുടെ ChatGPT-ൽ നിന്നും, മറ്റ് കമ്പനികളിൽ നിന്നും ഉയരുന്ന മത്സരത്തിന്റെ പ്രതികരണമായാണ് ഈ തീരുമാനം. വിവിധതരം ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള ഗൂഗിളിന്റെ ശേഷി AI മെച്ചപ്പെടുത്തുമെന്ന് പിച്ചൈ വിശ്വസിക്കുന്നു. എന്നിരുന്നാലും, ആൽഫബെറ്റിന്റെ വരുമാനത്തിന്റെ പകുതിയിലധികവും സൃഷ്‌ടിക്കുന്ന ഗൂഗിളി(Google)ന്റെ സെർച്ച് ബിസിനസിന് ചാറ്റ്ബോട്ടുകൾ ഭീഷണിയാവുന്നു എന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.

സെർച്ച് എഞ്ചിനുകളിൽ ഉപയോക്തൃ അനുഭവം വർദ്ധിപ്പിക്കാൻ LLM

വലിയ ഭാഷാ മോഡലുകൾ (LLMs large Language Modules) എന്നത് ചോദ്യങ്ങളോടുള്ള മനുഷ്യന്റെ പ്രതികരണങ്ങളെ അനുകരിക്കാൻ കഴിയുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ് ഗൂഗിൾ (Google) ഈ മേഖലയുടെ വഴികാട്ടിയാണ്. സെർച്ച് എഞ്ചിനിലെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ കമ്പനി ഇപ്പോൾ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കും. ആളുകൾക്ക് ChatGPTയുമായി എങ്ങനെ ഇടപഴകാൻ കഴിയുന്നുവോ അതുപോലെ തന്നെ സെർച്ച് ചെയ്യുമ്പോൾ ഗൂഗിളി(Google)നോട് ചോദ്യങ്ങൾ ചോദിക്കാനും LLMകളിൽ ഇടപഴകാനും കഴിയുമെന്ന് പിച്ചൈ വ്യക്തമാക്കി.

ChatGPT പിന്തുണയ്ക്കുന്ന മൈക്രോസോഫ്റ്റിന്റെ ബിംഗ് സെർച്ച് എഞ്ചിനിൽ നിന്നുള്ള കടുത്ത മത്സരത്തിനിടെ ചെലവ് കുറയ്ക്കാൻ ഗൂഗിൾ (Google) നിലവിൽ നിക്ഷേപകരുടെ സമ്മർദ്ദം നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. പേഴ്‌സണൽ കമ്പ്യൂട്ടറുകളിലും ക്ലൗഡ് കമ്പ്യൂട്ടിംഗിലും മുമ്പുണ്ടായ പുരോഗതി പോലെ സെർച്ചിംഗ് ഉൾപ്പെടെ എല്ലാ സോഫ്‌റ്റ്‌വെയർ വിഭാഗത്തെയും AI പവർ സെർച്ച് എഞ്ചിനുകൾ പുനർനിർമ്മിക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല വിശ്വസിക്കുന്നു.

Connect On :