ഇരട്ട വെരിഫിക്കേഷൻ പ്രോത്സാഹിപ്പിച്ച് ഗൂഗിൾ

ഇരട്ട വെരിഫിക്കേഷൻ പ്രോത്സാഹിപ്പിച്ച് ഗൂഗിൾ
HIGHLIGHTS

ജൂലൈ 17 മുതൽ ഗൂഗിൾ സേവനങ്ങളിലേക്ക് ലോഗിൻ ചെയ്യുന്നവരെ 2-SV ഉപയോഗിച്ച് നോക്കാൻ ഗൂഗിൾ ക്ഷണിച്ചു തുടങ്ങി

 

ഗൂഗിൾ സേവനങ്ങളിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ഇരട്ട വെരിഫിക്കേഷൻ ക്രമീകരിക്കാവുന്ന സേവനം ഉപയോഗിക്കാൻ ഉപഭോക്ത്താക്കളെ ഗൂഗിൾ വ്യാപകമായി പ്രേരിപ്പിക്കുന്നു. തങ്ങളുടെ സേവനങ്ങൾക്ക്  മികച്ച സുരക്ഷാ സൗകര്യം ലഭ്യമാക്കാൻ ഉള്ള ഗൂഗിളിന്റെ ഒരു നീക്കമായാണ് ഇത് വിലയിരുത്തുന്നത്.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

ജൂലൈ 17 മുതൽ ഗൂഗിൾ സേവനങ്ങളിലേക്ക് ലോഗിൻ ചെയ്യുന്നവരെ 2 ഘട്ട എസ് .എം.എസ്  വെരിഫിക്കേഷൻ (2-SV) ഉപയോഗിച്ച് നോക്കാൻ  ഗൂഗിൾ ക്ഷണിച്ചു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ സേവനം ഉപയോഗിക്കണമെന്ന് ഗൂഗിൾ നിർബന്ധിക്കുന്നില്ല.

അതായത് ഉപഭോക്താവിന്റെ ഇഷ്ടാനുസരണം എസ് .എം.എസ് ഉപയോഗിച്ചുള്ള  ഇരട്ട വെരിഫിക്കേഷൻ സേവനം ഉപയോഗിക്കാനോ ഒഴിവാക്കാനോ അവസരമുണ്ട്. എസ് .എം.എസ്  മുഖേന ഗൂഗിൾ അക്കൗണ്ടിലേക്ക് പ്രവേശിക്കാനുള്ള റിയൽടൈം സെക്യൂരിറ്റി കീ നൽകുന്നതിനാൽ ഹാക്കിങ്ങ് പോലുള്ള സാധ്യതകൾ ഒഴിവാക്കാനാകുമെന്നത് 2-SV അഥവാ ടൂ സ്റ്റെപ് വെരിഫിക്കേഷന്റെ നേട്ടമാണ്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo