എൽഇഡി ടിവിയായാലും സ്മാർട് ടിവിയായാലും ഇന്ന് മികച്ച ഓഫറുകളിൽ ഓൺലൈനിൽ വാങ്ങാൻ ലഭിക്കും. എന്നാൽ, വിലക്കുറവിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി വരുന്ന സ്മാർട് ടിവികളിൽ ചില അപകടങ്ങൾ പതിയിരിക്കുന്നു. അതായത്, കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വളരെ വിലകുറഞ്ഞതായി ലഭിക്കുന്ന മൂന്നാം കക്ഷി ടിവികളാണ് പ്രശ്നമാകാൻ സാധ്യത.
ഈ ടിവികളിൽ സുരക്ഷയെ ബാധിക്കുന്ന മാൽവെയറുകൾ ഉൾപ്പെടുത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഗൂഗിളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത്, ആൻഡ്രോയിഡ് ടിവി ഘടിപ്പിച്ചിട്ടുള്ള ബോക്‌സ് സൈഡ് ഉപകരണങ്ങളിലും സെറ്റ്-ടോപ്പ് ബോക്സുകളിലും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരിക്കാമെന്നും, ഇവയിൽ മാൽവെയറുകൾ ഉൾപ്പെടുത്തിയിട്ടുണ്ടാകുമെന്നുമാണ് പറയുന്നത്.
ഇങ്ങനെ മാൽവെയറുകളുള്ള ഉപകരണങ്ങളെ ആൻഡ്രോയിഡ് ടിവി പവർ ബോക്‌സുകളായാണ് വിൽക്കുന്നത്. എന്നാൽ ഇവയ്‌ക്ക് ഗൂഗിൾ ആപ്പിന്റെയോ പ്ലേ സ്‌റ്റോറിന്റെയോ ലൈസൻസ് ഉണ്ടായിരിക്കില്ല എന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്. Google സാക്ഷ്യപ്പെടുത്താത്തതിനാൽ തന്നെ ഇവയിൽ മാൽവെയർ ഉണ്ടാകാനുള്ള സാധ്യതയും അധികമായിരിക്കും.
വില കുറവാണെന്നതും, സ്മാർട് ഫീച്ചറുകളെല്ലാം ഇത്തരം Smart TVകളിൽ ഉണ്ടെന്നതും കൂടുതൽ പേർ വാങ്ങുന്നതിന് കാരണമാകും. എന്നാൽ, ഇവ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നാണ് ഗൂഗിൾ പറയുന്നത്. ഇങ്ങനെ കുറഞ്ഞ വിലയിൽ സ്മാർട് ടിവികൾ കൂടുതലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലാണ് വിൽക്കുന്നതായി കാണപ്പെടുന്നത്. ഇവയിലെ പ്രോസസ്സറുകൾ പരിചിതമില്ലാത്ത കമ്പനികളുടെ ഉപകരണങ്ങളിലാണ് നിർമിച്ചിരിക്കുക. ഈ ഉപകരണങ്ങളിലേക്ക് മാൽവെയർ കയറ്റി വിടാനും എളുപ്പമാണ്.
ഉദാഹരണത്തിന്, AllWinner, RockChip പോലുള്ള പ്രോസസർ മാൽവെയറുകൾ ആക്രമിക്കാൻ സാധ്യത കൂടുതലാണ്. അഥവാ നിങ്ങളുടെ സ്മാർട് ടിവിയിലോ ആൻഡ്രോയിഡ് ടിവിയിലോ ഏതെങ്കിലും മൂന്നാം കക്ഷി ഉപകരണങ്ങൾ ചേർക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ Play Protect സർട്ടിഫൈഡ് സർട്ടിഫിക്കേഷൻ അതിലുണ്ടോ എന്നത് പരിശോധിച്ച് ഉറപ്പിക്കണം.
Play Protect സർട്ടിഫൈഡ് സർട്ടിഫിക്കേഷൻ പരിശോധിക്കാൻ, നിങ്ങൾ Google Play Store തുറന്ന് മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ഐക്കൺ ക്ലിക്ക് ചെയ്യുക. ഇവിടെ സെറ്റിങ്സ് തെരഞ്ഞെടുത്ത ശേഷം, About എന്ന വിഭാഗത്തിൽ നിന്ന് 'പ്ലേ പ്രൊട്ടക്റ്റ് സർട്ടിഫിക്കേഷൻ തെരഞ്ഞെടുക്കുക. ഇവിടെ നിന്നും നിങ്ങൾക്ക് Play Protect സർട്ടിഫൈഡ് ആണോ നിങ്ങളുടെ ഉപകരണമെന്നത് വ്യക്തമാകും.