നാല് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനോടെ ഗൂഗിൾ പ്‌ളേ മ്യൂസിക്

Updated on 02-Jun-2017
HIGHLIGHTS

ആപ്പിൾ ഒരു മാസം 120 രൂപയ്ക്ക് നൽകുന്ന സേവനം ഗൂഗിൾ നൽകുന്നത് 99 രൂപയ്ക്ക്

ഗൂഗിൾ പ്‌ളേ മ്യൂസിക് അതിന്റെ സൗജന്യ സേവന കാലാവധി  4 മാസമാക്കി  നീട്ടി . അടുത്തിടെ പ്ലേ മ്യൂസിക് സബ്സ്ക്രിപ്ഷൻ തിരഞ്ഞെടുത്ത പുതിയ സബ്സ്ക്രൈബർമാർക്ക് അധികമായി ഒരു  മാസക്കാലം കൂടി  ഈ സേവനം സൗജന്യമായി ഉപയോഗിക്കാം.  മുമ്പ് പുതിയ വരിക്കാർക്ക് 3 മാസത്തെ സൗജന്യ സേവനം ലഭിച്ചു വന്നിരുന്ന സ്ഥാനത്താണ് ഇപ്പോൾ പ്രമോ ഓഫർ വഴി സബ്‌സ്‌ക്രിപ്‌ഷന്  ഒരു മാസത്തെ അധിക കാലാവധി കൂടി നൽകിയിരിക്കുന്നത്. 

സൗജന്യമായി പരിധിയില്ലാത്ത സ്ട്രീമിംഗ്, ദശലക്ഷക്കണക്കിന് ഗാനങ്ങൾ, ആൽബങ്ങൾ, പ്ലേലിസ്റ്റുകൾ എന്നിവയുടെ ഡൌൺലോഡുകൾ ഉൾപ്പടെയുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു സൗജന്യ സംഗീത സ്ട്രീമിംഗ് ആപ്ലിക്കേഷനാണ് 'ഗൂഗിൾ പ്‌ളേ മ്യൂസിക്'. പൂർണമായും പരസ്യരഹിതമായ ഈ സേവനം, വ്യക്തിഗതമായ മ്യൂസിക്  ശുപാർശകളും പരിമിതികളില്ലാത്ത സ്കിപ്പുകളും വാഗ്‌ദാനം ചെയ്യുന്നു

അമേരിക്കയിലുള്ളവർക്ക്  സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ  മാസങ്ങൾക്ക് ശേഷം മാസത്തിൽ  $ 9.99 ആണ് പ്ലേ മ്യൂസിക് നിരക്ക് ; അതായത് ഒരു മാസത്തേയ്ക്ക് ആപ്പിൾ മ്യൂസിക് ഈടാക്കുന്ന തുക. ഇന്ത്യക്കാർക്ക്  മാസത്തിൽ വെറും  99 രൂപയ്ക്ക്  ഗൂഗിളിന്റെ ഈ  സംഗീത സേവനം ലഭ്യമാകും . ആപ്പിൾ മ്യൂസിക് നിലവിൽ പ്രതിമാസം 120 രൂപയാണ് ഇന്ത്യയിൽ ഈടാക്കുന്നത്. ഗാന, സാവ്ൻ  എന്നീ സേവന ദാതാക്കൾ  പ്രതിമാസം 99 രൂപ ഇത്തരം സേവനങ്ങൾക്ക് ഈടാക്കിവരുന്നു. 120DFREE എന്ന കോഡുപയോഗിച്ച് ഈ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ സ്വന്തമാക്കാം.

Connect On :