ഗൂഗിൾ പ്ലേ സ്റ്റോറിൽ എക്സലൻസ് കളക്ഷൻ

ഗൂഗിൾ പ്ലേ  സ്റ്റോറിൽ എക്സലൻസ് കളക്ഷൻ

മികച്ച ആപ്പുകളേയും
 ഗെയിമുകളെയും കണ്ടെത്താൻ ഗൂഗിൾ ആൻഡ്രോയിഡ് എക്സലൻസ് കളക്ഷൻ എന്ന പേരിൽ പുതിയ സേവനം പ്രഖ്യാപിച്ചു. നിലവിൽ ആൻഡ്രോയിഡിനുള്ള മികച്ച അപ്ലിക്കേഷനുകളും ഗെയിമുകളും ഗൂഗിൾ പ്ലേ സ്റ്റോറിലെ എഡിറ്റേഴ്‌സ് ചോയ്സ് വിഭാഗത്തിൽ ഉയർത്തിക്കാട്ടുന്നുവെന്ന് നമുക്കറിയാം. ഈ വിഭാഗത്തിലേക്ക്
 ഉൾപ്പെടുത്തുന്നതിനുള്ള അപ്ലിക്കേഷനുകളും ഗെയിമുകളും ഗൂഗിളിന്റെ എഡിറ്റോറിയൽ ടീം ക്രോഡീകരിക്കുകയാണ് ചെയ്യുന്നത്.

ഇനി മുതൽ ഈ സേവനത്തിനു
 പകരം മികച്ച അപ്പുകളേയും ഗെയിമുകളെയും കണ്ടെത്താൻ ഗൂഗിൾ ആൻഡ്രോയിഡ് എക്സലൻസ് കളക്ഷൻ ആയിരിക്കും ഉപഭോക്താക്കളെ സഹായിക്കുക. എന്നാൽ ഇതിനൊപ്പം എഡിറ്റേഴ്സ് വിഭാഗവും നിലനിർത്തും. എഡിറ്റേഴ്സ് ചോയിസിൽ ഉൾപ്പെട്ട അപ്പുകളാവും മിക്കവാറും ആൻഡ്രോയിഡ് എക്സലൻസ് കളക്ഷനിലും ഉൾപ്പെടുക.

എല്ലാ വർഷവും മൂന്നു
 മാസത്തിലൊരിക്കലായിരിക്കും ആൻഡ്രോയിഡ് എക്സലൻസ് ശേഖരം അപ്ഡേറ്റ് ചെയ്യപ്പെടുക; ആതായത് വർഷത്തിൽ നാല് തവണ . ആപ്ലിക്കേഷനുകളും ഗെയിമുകളും കൂടുതൽ ഡൌൺലോഡ് ചെയ്യപ്പെടാൻ ഈ നീണ്ട കാലയളവ് സഹായിക്കും.ഇതുകൂടാതെ ഈ വിഭാഗത്തിൽ ഉൾപ്പെട്ട ഒരു അപ്ലിക്കേഷൻ അല്ലെങ്കിൽ ഗെയിം അടുത്തിടെ
 റിലീസ് ചെയ്തതാണെന്നു കരുതേണ്ടതില്ല ; മറിച്ച് അത് ഒരു ഗുണമേന്മയുള്ള അപ്ലിക്കേഷൻ/ഗെയിം ആയിരിക്കും എന്നാണ് മനസിലാക്കേണ്ടത്.

Digit.in
Logo
Digit.in
Logo