ഗാലക്സി എസ്23യിലുള്ള 50 MP ക്യാമറയുമായി Google Pixel 8

ഗാലക്സി എസ്23യിലുള്ള 50 MP ക്യാമറയുമായി Google Pixel 8
HIGHLIGHTS

ഗൂഗിൾ പിക്സൽ 8 സ്മാർട്ഫോണിൽ 50 എംപി ക്യാമറ സെൻസറായിരിക്കും ഉണ്ടാവുക

പുതിയ ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളുമായിട്ടായിരിക്കും ഗൂഗിൾ പിക്സൽ 8 വരുന്നത്

പിക്‌സൽ 8 പ്രോയിൽ 64 എംപി അൾട്രാ വൈഡ് ക്യാമറയായിരിക്കും നൽകുന്നത്

സ്മാർട്ട്ഫോൺ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിവൈസുകളാണ് ഗൂഗിൾ പിക്സൽ 8 സീരീസ് (Google Pixel 8). വൈകാതെ തന്നെ ഇവ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആകർഷകമായ സവിശേഷതകളോടെയായിരിക്കും സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നത്. ഫോണുകളുടെ ഡിസൈൻ വിവരങ്ങൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. കർവുകൾ ഒഴിവാക്കിയുള്ള പരന്ന ഡിസൈൻ ആയിരിക്കും ഈ ഉണ്ടാവുക. പിക്സൽ 8 (Google Pixel 8) ചെറുതും പ്രോ കുറച്ച് കൂടി വലുതുമായിരിക്കും.

പുതിയ ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളുമായിട്ടായിരിക്കും വരുന്നത് 

വലിയ മാറ്റങ്ങളാണ് പിക്സൽ ഫോണുകളിൽ ഗൂഗിൾ കൊണ്ടുവരുന്നത് എന്നാണ് സൂചനകൾ. ക്യാമറ ഹാർഡ്‌വെയറിൽ ചെറിയ മെച്ചപ്പെടുത്തലുകളുമായി എത്തിയ പിക്‌സൽ 7 സീരീസിൽ നിന്നും വ്യത്യസ്തമായി പിക്‌സൽ 8, പിക്സൽ 8 പ്രോ സ്മാർട്ടഫോണുകൾ പുതിയ ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളുമായിട്ടായിരിക്കും വരുന്നത് എന്ന് ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്തു.

50 എംപി ക്യാമറ സെൻസറാണ് ഇതിൽ ഉണ്ടാവുക 

ഗൂഗിൾ പിക്സൽ 8, പിക്സൽ 8 പ്രോയ്ക്ക് സാംസങ് ഗാലക്സി എസ്23യിൽ ഉള്ള 50 എംപി ക്യാമറ സെൻസറായിരിക്കും ഉണ്ടാവുക എന്നാണ് സൂചനകൾ. 50 എംപി സാംസങ് ഐസോസെൽ ജിഎൻ2 സെൻസറാണ് ഇത്. ഗാലക്സി എസ്22 എന്ന മോഡലിലും ഇതേ സെൻസറാണുള്ളത്. പിക്‌സൽ 6, പിക്‌സൽ 7 സീരീസുകളിൽ ഉപയോഗിച്ചിരുന്ന ജിഎൻ1 സെൻസറിനേക്കാൾ കൂടുതൽ മികച്ചതാണ് ജിഎൻ2 സെൻസർ. വലിപ്പം കൂടുതലാണ് എന്നതിനൊപ്പം മികച്ച റിസൾട്ട് നൽകാനും ഈ ക്യാമറ സെൻസറിന് സാധിക്കും.

ക്യാമറ സെൻസർ 35 ശതമാനം കൂടുതൽ ലൈറ്റ് പിടിച്ചെടുക്കും 

വലിപ്പം കൂടുതലായതിനാൽ തന്നെ സാംസങ് ജിഎൻ2 ക്യാമറ സെൻസറിന് 35 ശതമാനം കൂടുതൽ ലൈറ്റ് പിടിച്ചെടുക്കാൻ കഴിയും. അതുകൊണ്ട് തന്നെ വെളിച്ചം കുറഞ്ഞ അവസ്ഥയിലും മികച്ച ഫോട്ടോകൾ എടുക്കാൻ ഈ സെൻസറിലൂടെ സാധിക്കുന്നു. 8കെ/30എഫ്പിഎസ് വീഡിയോ ഷൂട്ട് ചെയ്യാനും ഈ ക്യാമറയിലൂടെ സാധിക്കും. സ്‌റ്റാഗേർഡ് എച്ച്‌ഡിആർ എന്നിവയുൾപ്പെടെയുള്ള ആധുനിക ഫീച്ചറുകളും സാംസങ്ങിന്റെ ജിഎൻ2 സെൻസറിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്.

പ്രോയിൽ  പുതിയ 64 എംപി അൾട്രാ വൈഡ് ക്യാമറയായിരിക്കും നൽകുന്നത്

പിക്‌സൽ 8 പ്രോ സ്മാർട്ട്ഫോണിൽ ഗൂഗിൾ പുതിയ 64 എംപി അൾട്രാ വൈഡ് ക്യാമറയായിരിക്കും നൽകുന്നത്. ഇതിനൊപ്പം 12.2 എംപി ക്യാമറയുാം ഉണ്ടായിരിക്കും. ഈ 12.2 എംപി സെൻസർ പിക്സൽ 8 സ്മാർട്ട്ഫോണിലും ഉണ്ടായിരിക്കും. റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ അനുസരിച്ച് പിക്സൽ 7 പ്രോയുടെ 12 എംപി അൾട്രാ വൈഡ് ക്യാമറയ്ക്ക് പകരം ഗൂഗിൾ പിക്സൽ 7എ സ്മാർട്ട്ഫോണിലുള്ള 64 എംപി സോണി ഐഎംഎക്സ് 787 സെൻസർ നൽകാൻ സാധ്യതയുണ്ട്. 

 10.8 എംപി സെൽഫി ക്യാമറയാണുണ്ടാവുക  

പിക്‌സൽ 8, 8 പ്രോ സ്മാർട്ട്ഫോണുകളിലെ ടെലിഫോട്ടോ ക്യാമറകൾ പിക്‌സൽ 7, 7 പ്രോ എന്നിവയിലേതിന് സമാനമായിരിക്കും. 10.8 എംപി സെൽഫി ക്യാമറ തന്നെയായിരിക്കും ഈ ഡിവൈസുകളിൽ ഉണ്ടാവുക. നേരത്തെ ലീക്ക് ആയ വീഡിയോയിൽ നിന്നും പുതിയ പിക്സൽ സ്മാർട്ട്ഫോണുകളിൽ തെർമോമീറ്റർ സെൻസർ ഉണ്ടായിരിക്കുമെന്ന് സൂചന ലഭിച്ചിരുന്നു. ഇത് ഫോട്ടോഗ്രാഫിയിൽ ഉപയോഗപ്പെടുന്ന സെൻസറല്ല. ഇതൊരു തെർമോമീറ്ററായി പ്രവർത്തിക്കും.

Nisana Nazeer
Digit.in
Logo
Digit.in
Logo