ഗൂഗിൾ പിക്സൽ 7 (Google Pixel 7)ൽ നിരവധി തരത്തിലുള്ള ഓഫറുകൾ നൽകുന്നുണ്ട്. ഇതിന്റെ വില ഏകദേശം 35,000 രൂപയായിരിക്കും. ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്സൽ 7 ആണ് കമ്പനിയുടെ പ്രീമിയം സ്മാർട്ട്ഫോൺ. ഫീച്ചറുകളും സ്റ്റോക്ക് ആൻഡ്രോയിഡും കാരണം പലരും ഈ ഫോൺ ഇഷ്ടപ്പെടുന്നു. 59,999 രൂപയ്ക്കാണ് ഇത് ഇന്ത്യയിൽ വിൽക്കുന്നത്. എന്നിരുന്നാലും ഓഫറുകൾക്ക് കീഴിൽ ഈ ഫോൺ 40,000 രൂപയ്ക്ക് താഴെ വാങ്ങാം. പല തരത്തിലുള്ള ഓഫറുകളും ഇതിൽ നൽകുന്നുണ്ട് അതിനുശേഷം അതിന്റെ വില ഏകദേശം 35000 രൂപയാകും
ഗൂഗിൾ പിക്സൽ 7 (Google Pixel 7) ഇ-കൊമേഴ്സ് സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ 59,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് നിങ്ങൾ ഇത് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് 5,000 രൂപ കിഴിവ് ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 7,000 രൂപ ക്യാഷ്ബാക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതോടെ വില 52,999 രൂപയായി കുറഞ്ഞു. ഫ്ലിപ്പ്കാർട്ടിൽ ഈ ഓഫർ ജനുവരി 8 വരെ ലഭിക്കും.
പഴയ ഫോണുകൾക്ക് 19,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. നിങ്ങൾക്ക് നല്ല ഒരു ഫോൺ ഉണ്ടെങ്കിൽ അതിന്റെ അവസ്ഥ നല്ലതാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ മൂല്യം ലഭിക്കും. ഇതോടെ ഫോണിന്റെ വില 34,999 രൂപയായി കുറഞ്ഞു. പഴയ ഫോണിന് 12,000 രൂപ വരെ വില ലഭിച്ചാലും 40,000 രൂപയിൽ താഴെ വിലയ്ക്ക് പുതിയ ഗൂഗിൾ പിക്‌സൽ 7 വാങ്ങാം.
പിക്സൽ 7 സ്മാർട്ട്ഫോണിൽ 90Hz റിഫ്രഷ് റേറ്റുള്ള 6.32-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2,400 x 1,080 പിക്‌സൽ) OLED ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 8 ജിബി റാമുളള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ടെൻസർ ജി2 എസ്ഒസിയാണ്. 256 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും ഈ ഡിവൈസിലുണ്ട്. ഡ്യുവൽ സിം (നാനോ + ഇസിം) സപ്പോർട്ടുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ് 13ൽ പ്രവർത്തിക്കുന്നു.
രണ്ട് പിൻ ക്യാമറകളാണ് പിക്സൽ 7 സ്മാർട്ട്ഫോണിലുള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസറുമാണ് ഈ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഗൂഗിൾ പിക്സൽ 7ൽ 10.8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. വീഡിയോകൾ റെക്കോർഡ് ചെയ്യുമ്പോൾ ഡ്രമാറ്റിക്ക് ബ്ലർ ഇഫക്റ്റ് നൽകുന്ന പുതിയ ‘സിനിമാറ്റിക് ബ്ലർ’ ഫീച്ചറും ഈ ക്യാമറ സെറ്റപ്പ് സപ്പോർട്ട് ചെയ്യുന്നു.
5ജി, 4ജി എൽടിഇ, വൈഫൈ 6ഇ, ബ്ലൂടൂത്ത് 5.2, ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്ന കണക്റ്റിവിറ്റി ഓപ്ഷനുകളും പിക്സൽ 7 സ്മാർട്ട്ഫോണിലുണ്ട്. ബയോമെട്രിക് ഓതന്റിക്കേഷനായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫെയ്‌സ് അൺലോക്ക് സപ്പോർട്ടുമായി വരുന്ന ഫോണിൽ ഓൺബോർഡ് സെൻസറുകളായി ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയുണ്ട്.
വയർലെസ് ചാർജിങ് സപ്പോർട്ടാണ് പിക്സൽ 7ലെ മറ്റൊരു പ്രധാന സവിശേഷത. ഫാസ്റ്റ് വയർഡ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഗൂഗിൾ നൽകിയിട്ടുണ്ട്. ഗൂഗിളിന്റെ എക്‌സ്ട്രീം ബാറ്ററി സേവർ മോഡ് എനേബിൾ ചെയ്ത ബാറ്ററി 72 മണിക്കൂർ ഡിവൈസ് പ്രവർത്തിക്കാൻ സഹായിക്കുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു.
ഗൂഗിൾ പിക്സൽ 7 പ്രോ സ്മാർട്ട്ഫോൺ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് ക്വാഡ്-എച്ച്ഡി (3,120 x 1,440 പിക്സൽസ്) LTPO OLED ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. ടെൻസർ ജി2 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസും പ്രവർത്തിക്കുന്നത്. 12 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ഈ ഡിവൈസിലുണ്ട്. ആൻഡ്രോയിഡ് 13 ഒഎസാണ് പ്രോ മോഡലിലും വരുന്നത്. ഡിസ്പ്ലെയിൽ തന്നെ ഫിങ്കർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഫേയ്സ് അൺലോക്ക് ഫീച്ചറും ഈ ഡിവൈസ് സപ്പോർട്ട് ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വെറും 7,499 സാംസങ്ങിന്റെ കിടിലൻ ഫോൺ വാങ്ങിയാലോ?
പിക്സൽ 7 സ്മാർട്ട്ഫോണിലുള്ളത് പോലെ പിക്സൽ 7 പ്രോയിലും 50 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസറും നൽകിയിട്ടുണ്ട്. ഇത് കൂടാതെ മൂന്നാമതായി 30x സൂപ്പർ റെസല്യൂഷൻ സൂം, 5x ഒപ്റ്റിക്കൽ സൂം എന്നിവ സപ്പോർട്ട് ചെയ്യുന്ന 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും ഗൂഗിൾ നൽകിയിരിക്കുന്നു. 10.8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിലുള്ളത്. ഒബ്‌ജക്‌റ്റുകളുടെ ക്ലോസപ്പ് ഫോട്ടോകൾ എടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള 'മാക്രോ ഫോക്കസ്' ഫീച്ചറും പിക്‌സൽ 7 പ്രോയിലുണ്ട്.
ഓൺബോർഡ് സെൻസറുകൾ, ബാറ്ററി, ഫാസ്റ്റ് ചാർജിങ്, കണക്റ്റിവിറ്റി എന്നിവയെല്ലാം ഗൂഗിൾ പിക്സൽ 7 സ്മാർട്ട്ഫോണിന് സമാനമാണ്. ക്യാമറയുടെയും ഡിസ്പ്ലെയുടെയും സ്റ്റോറേജിന്റെയും കാര്യത്തിലാണ് ഗൂഗിൾ പിക്സൽ 7, പിക്സൽ 7 പ്രോ എന്നിവ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്.