India as Bharat in Google Map: ഗൂഗിള്‍ മാപ്പിൽ ഇന്ത്യക്ക് പകരം Bharath

India as Bharat in Google Map: ഗൂഗിള്‍ മാപ്പിൽ ഇന്ത്യക്ക് പകരം Bharath
HIGHLIGHTS

ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പിലാണ് രാജ്യത്തിന്റെ പേര് Bharath എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്

ഭാരത് എന്നതിന് കീഴില്‍ ഇന്ത്യയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയെന്ന പേര് മാറ്റി ഭാരത് എന്നാക്കി റെയില്‍വേയും രംഗത്തെത്തി

Google Map സെര്‍ച്ചില്‍ ഇന്ത്യ എന്ന് ടൈപ്പ് ചെയ്താല്‍ ദേശീയ പതാകയ്‌ക്കൊപ്പം കാണിക്കുന്ന മാപ്പില്‍ ഇന്ത്യയുടെ പേര് ഭാരത്. ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പിലാണ് ഇന്ത്യയെന്ന് ടൈപ്പ് ചെയ്യുമ്പോള്‍ രാജ്യത്തിന്റെ പേര് Bharath എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാരത് എന്ന് ടൈപ്പ് ചെയ്താലും രാജ്യത്തിന്റെ പേര് ഭാരത് എന്നാണ് ഗൂഗിള്‍ മാപ്പ് കാണിക്കുന്നത്. ഇന്ത്യ, ഭാരത് എന്നിവ ദക്ഷിണേഷ്യയിലെ രാജ്യമാണെന്ന് ഇരുഭാഷകളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരത് എന്നതിന് കീഴില്‍ ഇന്ത്യയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഗൂഗിൾ മാപ്പില്‍ ഇന്ത്യയുടെ പേര് Bharath

മറ്റ് ഭാഷകളില്‍ ഇന്ത്യയെന്ന് തിരഞ്ഞാല്‍ ഇന്ത്യയെന്ന് രേഖപ്പെടുത്തിയ മാപ്പാണ് ഗൂഗിള്‍ കാണിക്കുന്നത്. ഇംഗ്ലീഷ് പതിപ്പില്‍ ഭാരത് എന്ന് ടൈപ്പ് ചെയ്താലും ഇന്ത്യയെന്ന പേരാണ് രാജ്യത്തിന്റേതായി രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങളില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റി കൊണ്ടിരിക്കുന്നിതിനിടെയാണ് ഗൂഗിള്‍ മാപ്പിന്റെ മാറ്റവും. സംഭവത്തില്‍ ഗൂഗിള്‍
ഇതുവരെ ഔദ്യോഗിക വിശദീകരണമോ പ്രതികരണമോ നടത്തിയിട്ടില്ല.

ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പിൽ ഇന്ത്യക്ക് പകരം Bharath
ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പിൽ ഇന്ത്യക്ക് പകരം Bharath

പേര് Bharath എന്നാക്കി റെയില്‍വേയും

ഇന്ത്യയെന്ന പേര് മാറ്റി ഭാരത് എന്നാക്കി റെയില്‍വേയും രംഗത്തെത്തിയിരുന്നു. റെയില്‍വേ മന്ത്രാലയത്തിന്റെ ശുപാര്‍ശ ഫയലുകളിലാണ് രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റിയിരിക്കുന്നത്. ഇന്ത്യയെന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കുന്ന ആദ്യ ഔദ്യോഗിക രേഖകളാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാഠപുസ്തകങ്ങളിലെ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിഇആര്‍ടി രംഗത്തെത്തിയതിന് പിന്നാലെയാണ് റെയില്‍വേയിലെ മാറ്റവും.

കൂടുതൽ വായിക്കൂ: Realme GT 5 Pro Launch: സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിന്റെ കരുത്തുമായി Realme GT 5 Pro

ജി 20 ഉച്ചകോടിയിലാണ് ഭാരത് എന്ന പേര് ഉപയോഗിച്ചത്

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ വിദേശ രാഷ്ട്രതലവന്‍മാര്‍ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നല്‍കിയ ഔദ്യോഗിക വിരുന്നിന്റെ ക്ഷണക്കത്തിലാണ് ആദ്യമായി ഭാരത് എന്ന പേര് ഉപയോഗിച്ചത്. പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നായിരുന്നു ക്ഷണക്കത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo