ChatGPTയ്ക്ക് എതിരാളിയായി Googleന്റെ ബാർഡ്

ChatGPTയ്ക്ക് എതിരാളിയായി Googleന്റെ ബാർഡ്
HIGHLIGHTS

ഗൂഗിളിന്‍റെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാംഡയിലാണ് ബാർഡ് വികസിപ്പിച്ചത്

ചാറ്റ്ജിപിറ്റിയെ നേരിടാന്‍ പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ച് ഗൂഗിള്‍

ബാർഡിനെ കുറിച്ച് കൂടുതലറിയാം...

ചാറ്റ്ജിപിറ്റി (ChatGPT) യെ നേരിടാന്‍ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ചാറ്റ്ബോട്ട് അവതരിപ്പിച്ച് ഗൂഗിള്‍ (Google). ബാർഡ് (Bard) എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. അധികം വൈകാതെ തന്നെ ഈ ചാറ്റ്ബോട്ട് പൊതുജനങ്ങൾക്കായി അവതരിപ്പിക്കുമെന്നാണ് ഗൂഗിള്‍ (Google)  വ്യക്തമാക്കുന്നത്. അതിന് മുന്‍പ് തിരഞ്ഞെടുത്ത ടെസ്റ്റർമാർ ബാർഡ് ഉപയോഗിച്ച് മെച്ചപ്പെടുത്തേണ്ട മേഖലകള്‍ അടക്കം പരിശോധിക്കുമെന്ന് ഗൂഗിള്‍  (Google)അറിയിച്ചു.

മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തത്തോടെയുള്ള ഓപ്പണ്‍ എഐ (AI)അവതരിപ്പിച്ച ചാറ്റ്ജിപിടി (Chat GPT) എന്ന ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടിനുള്ള മറുപടിയെന്നോണമാണ് പുതിയ സംവിധാനമൊരുക്കുന്നത്. ഇതിന്റെ ഭാഗമായി ബാര്‍ഡ് (Bard) എന്ന പേരില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള എഐ (AI) തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് പരീക്ഷണാര്‍ഥം തുറന്നുകൊടുക്കുകയാണ്.

ഗൂഗിള്‍ (Google) ഒരു വര്‍ഷം മുമ്പ് അവതരിപ്പിച്ച ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍സ് എന്ന ലാംഡ എഐയുടെ (LaMDA AI) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സേവനമാണ് ബാര്‍ഡ് (Bard). ഇതിനൊപ്പം തന്നെ നിലവിലെ സെര്‍‍ച്ച് എഞ്ചിനില്‍ പുതിയ എഐ (AI) ടൂളുകളും ഗൂഗിള്‍ (Google) പ്രഖ്യാപിച്ചിട്ടുണ്ട്. 

ഒരാളുടെ ചോദ്യത്തിന് ഒരു കൂട്ടം ഉത്തരങ്ങള്‍ അല്ലാതെ കൃത്യമായ ഉത്തരം നൽകാനും വിവരങ്ങൾ കണ്ടെത്താനുമാണ് എഐ (AI)ചാറ്റ്ബോട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതില്‍ ഏറ്റവും വിജയകരമായ പതിപ്പാണ് ഇപ്പോള്‍ പ്രശസ്തനമായ ചാറ്റ്ജിപിറ്റി(Chat GPT) . ഇന്‍റര്‍നെറ്റിനെ ഒരു ഡാറ്റബേസായി ഉപയോഗിച്ച് മെഷീൻ ലേർണിംഗിന്റെ സാധ്യതകളും ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.
"ലോകത്ത് ഇന്ന് ലഭ്യമായ അറിവുകളെ ലാര്‍ജ് ലാംഗ്വേജ് മോഡലിന്‍റെ ശക്തി, ബുദ്ധി, സർഗ്ഗാത്മകത എന്നിവയുമായി സംയോജിപ്പിക്കാൻ ബാർഡിന് സാധിക്കും" ബാർഡ്  പ്രഖ്യാപിച്ച് എഴുതിയ ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ തലവന്‍ സുന്ദർ പിച്ചൈ എഴുതുന്നു. 

ചാറ്റ്ജിപിറ്റി(Chat GPT) വാര്‍ത്തകളില്‍ നിറയുകയാണ്. ലേഖനങ്ങള്‍ എഴുതാനും തമാശ പറയാനും കവിതയെഴുതാനും കഴിവുള്ള ഓപ്പണ്‍ എഐ (AI)  അതിവേഗമാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഗൂഗിള്‍ (Google)  സെര്‍ച്ചിന് തന്നെ ചാറ്റ്ജിപിറ്റി അന്ത്യം കുറിക്കുമെന്ന തലത്തില്‍ ആശങ്കകള്‍ പങ്കുവെക്കപ്പെട്ട

Nisana Nazeer
Digit.in
Logo
Digit.in
Logo