മലയാളികൾ എങ്ങനെയാ Hi പറയുന്നേ, അവരൊന്ന് ഓണാകാൻ എന്താ ചെയ്യുന്നേ?
മലയാളിയ്ക്ക് ഹൈ പറയാൻ സ്റ്റൈലുണ്ടെങ്കിൽ റീചാർജ് ആകാനും ട്രിക്കുണ്ട്
ഈ വർഷത്തെ ബമ്പർ ഹിറ്റ് ചിത്രം ആവേശത്തിലൂടെയാണ് ഗൂഗിളിന്റെ ആശംസ
എടാ മോനേ… Kerala piravi ആശംസകൾ വെറൈറ്റിയാക്കി Google. ഈ വർഷത്തെ ബമ്പർ ഹിറ്റ് ചിത്രം ആവേശത്തിലൂടെയാണ് ഗൂഗിളിന്റെ ആശംസ. ഗൂഗിൾ ട്രാൻസ്ലേറ്റ് വഴി മധുരമുള്ള മലയാളത്തിനെ പ്രശംസിച്ചാണ് Google India ആശംസ പങ്കുവച്ചത്.
കേരളപ്പിറവിയ്ക്ക് Google ആശംസ
മലയാളികൾ എങ്ങനെയാ Hi പറയുന്നേ, അവരൊന്ന് ഓണാകാൻ എന്താ ചെയ്യുന്നേ? ഇത് നമ്മുടെ രംഗണ്ണനീലൂടെ ആശംസയാക്കി അറിയിച്ചിരിക്കുകയാണ് ഗൂഗിൾ. On #MalayalamLanguageDay, celebrating മലയാളം with these മധുരമുള്ള വാക്യങ്ങൾ 🌼 എന്നാണ് ഗൂഗിൾ എക്സിൽ പോസ്റ്റ് ചെയ്തത്. ഒപ്പം മലയാളികളുടെ ട്രെൻഡിനെയും വികാരത്തെയും പറ്റി രണ്ട് ഫോട്ടോകളും.
നവംബർ 1 മലയാളനാടിനും മലയാളികൾക്കും സുപ്രധാന ദിനമാണ്. ഐക്യ കേരള സംസ്ഥാനത്തിന്റെ പിറവിയാണ് ഇന്ന്. തിരുവിതാംകൂർ, കൊച്ചി, മലബാർ ചേർന്നാണ് മലയാളം സംസാരിക്കുന്ന കേരളം രൂപീകരിച്ചത്. 1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള പ്രദേശങ്ങളുടെ ഏകീകരണം നടപ്പിലാക്കിയത്. ഇന്നും കൈവിടാത്ത കേരളത്തനിമയും സംസ്കാരവും ചേർത്തുപിടിക്കാനുള്ള ദിവസം കൂടിയാണിത്.
രംഗണ്ണൻ സ്റ്റൈലിൽ കേരളപ്പിറവി ആശംസ
കേരനാടിന്റെ പിറന്നാൾ ആഘോഷത്തിൽ ഗൂഗിളും പങ്കുചേർന്നിരിക്കുന്നു എന്നതാണ് പ്രത്യേകത. മലയാളി ഹൈ പറയുന്നത്, എടാ മോനേ… happy അല്ലെ? എന്ന രംഗണ്ണൻ സ്റ്റൈലിലാണ്.
മലയാളിയ്ക്ക് ഹൈ പറയാൻ സ്റ്റൈലുണ്ടെങ്കിൽ റീചാർജ് ആകാനും ട്രിക്കുണ്ട്. ചേട്ടാ ഒരു ചായ… ഒരു ചായ കുടിച്ചാൽ ഓണാകും മലയാളികളെന്നും ഗൂഗിൾ പറയുന്നു. എന്തായാലും ഫഫയിലൂടെ മലയാളിയ്ക്ക് കേരളപ്പിറവി ആശംസ അറിയിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഗൂഗിൾ. കമ്പനിയുടെ വേറിട്ട ആശംസയ്ക്ക് മലയാളികളും പോസ്റ്റിന് താഴെ കമന്റും നന്ദിയുമായി എത്തി.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile