ആപ്പുകൾ അൻഇൻസ്റ്റാൾ ചെയ്യാതെ ആർക്കൈവ് ചെയ്ത്, ഫോൺ സ്‌പെയ്‌സ് ഫ്രീ ആക്കാം!

Updated on 12-Apr-2023
HIGHLIGHTS

ഓട്ടോ-ആർക്കൈവ് എന്നാണ് പുതിയ ഫീച്ചറിന്റെ പേര്

ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്

ഈ ഓപ്ഷൻ എപ്പോൾ ലഭിച്ചു തുടങ്ങുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല

ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ സ്‌റ്റോറേജ് കൈകാര്യം ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഗൂഗിൾ(Google)പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഓട്ടോ-ആർക്കൈവ്(Auto-archive) എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. ആപ്പുകൾ പൂർണ്ണമായി അൺഇൻസ്റ്റാൾ ചെയ്യുന്നതിനുപകരം അവ ആർക്കൈവ് ചെയ്യും. ഈ മെമ്മറി മാനേജ്‌മെന്റ് ഫീച്ചർ ഉപയോഗിക്കാൻ ഉപയോക്താക്കൾ തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് Google കുറിക്കുന്നു.

ഓട്ടോ-ആർക്കൈവിന്റെ പ്രയോജനം

ഡിവൈസിൽ നിന്ന് ഉപയോക്താക്കളുടെ ഡാറ്റ നീക്കം ചെയ്യാതെ തന്നെ ആപ്പിന്റെ സ്‌റ്റോറേജ് സ്‌പെയ്‌സിന്റെ 70 ശതമാനം വരെ സ്‌പെയ്‌സ്  ഫ്രീ ആക്കാൻ ഉപയോക്താക്കളെ സഹായിക്കുമെന്നതാണ് ഓട്ടോ-ആർക്കൈവി (Auto-archive) ന്റെ പ്രയോജനം. ആപ്പുകളും ക്യാമറ ഫയലുകളും ഡിവൈസിൽ ധാരാളം ഇടം പിടിക്കുന്നതിനാൽ 128GB ഇന്റേണൽ സ്റ്റോറേജുള്ള ഫോണുകൾക്ക് പോലും ഈ ഓപ്‌ഷൻ പ്രയോജനപ്പെട്ടേക്കാം.

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ഈ ഓപ്ഷൻ എപ്പോൾ ലഭിച്ചു തുടങ്ങുമെന്ന് ഗൂഗിൾ(Google) വ്യക്തമാക്കിയിട്ടില്ല.  ആപ്പ് ബണ്ടിൽ ഉപയോഗിക്കുന്ന ഡെവലപ്പർമാർക്ക് മാത്രമേ സ്വയമേവയുള്ള ആർക്കൈവ് ചെയ്യാൻ സാധിക്കൂ.

സ്‌റ്റോറേജ് തീർന്നാൽ ആർക്കൈവ് ചെയ്യാം

ഡിവൈസിന്റെ സ്‌റ്റോറേജ് തീർന്നാൽ ആർക്കൈവ് ചെയ്യാനുള്ള നിർദ്ദേശം Android ഉപയോക്താക്കൾക്ക് കാണാനാകും. ആപ്പ് സ്വയമേവ ആർക്കൈവ് ചെയ്താൽ, ഉപയോക്താക്കൾ ഒരു ചെറിയ ക്ലൗഡ് ഐക്കൺ കാണും. Google Play ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നു. ഗൂഗിൾ പ്ലേ(Google Play)യിൽ ആപ്പ് ലഭ്യമായിരിക്കുന്നിടത്തോളം കാലം ഉപയോക്താക്കൾക്ക് ഡിലീറ്റ് ചെയ്ത ആപ്പ് റീ ഇൻസ്റ്റാൾ ചെയ്യാം.

Connect On :