ഇനി ChatGPT ഔട്ട്! 57 വിഷയങ്ങളിൽ മിടുമിടുക്കനാകും Google Gemini AI

ഇനി ChatGPT ഔട്ട്! 57 വിഷയങ്ങളിൽ മിടുമിടുക്കനാകും Google Gemini AI
HIGHLIGHTS

ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയെ തകർക്കാനായി Google Gemini അവതരിപ്പിച്ചു

ഗൂഗിളിന്റെ 8 വർഷം കൊണ്ടുള്ള കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിത്

അള്‍ട്ര, പ്രോ, നാനോ എന്നിങ്ങനെ 3 വേർഷനുകളിൽ ജെമിനി പുറത്തിറക്കും

Technology-യിൽ ഇന്ന് വലിയൊരു തുടക്കമുണ്ടായി. ലോകത്ത് അട്ടിമറി മാറ്റങ്ങൾ കൊണ്ടുവരാനുതകുന്ന AI ടെക്നോളജിയിലേക്ക് സാക്ഷാൽ Google-ഉം കടന്നിരിക്കുകയാണ്. ChatGPT അരങ്ങുവാണ എഐ മായയിലേക്ക് ഗൂഗിളും ശക്തമായ സാന്നിധ്യം അറിയിച്ചു. ഇതുവരെ ലഭ്യമായ എല്ലാ AI മോഡലുകളേയും തകർക്കുന്ന പെർഫോമൻസിൽ ഗൂഗിൾ Gemini അവതരിപ്പിച്ചു. നിലവിൽ ലഭ്യമായിരുന്ന ഗൂഗിളിന്റെ AI ബാർഡിലേക്ക് ജെമിനിയുടെ സപ്പോർട്ടോടെ പുതിയ അപ്ഗ്രേഡ് അവതരിപ്പിച്ചിരിക്കുയാണ് കമ്പനി.

Google AI ഇതാ എത്തി

എന്താണ് ടെക് മേഖലയിലും ഇനി മനുഷ്യജീവിതത്തിലും Google Bard, Gemini എന്നിവർ നടത്തുന്ന സന്നാഹങ്ങളെന്ന് അറിയാം…

ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയെ തകർക്കാനായി ഏറ്റവും നൂതനവും ശക്തവുമായ എഐ മോഡലാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മൾട്ടിമോഡലായി അവതരിപ്പിച്ച പുതിയ അപ്ഗ്രേഡ് ഇതുവരെയുള്ള എഐയേക്കാൾ ടെക്സ്റ്റ്, കോഡ്, ഓഡിയോ, ഇമേജ്, വീഡിയോ എന്നിവയെല്ലാം മനസ്സിലാക്കാനും അപഗ്രഥനം ചെയ്യാനും ഉതകുന്നതാണ്.

ഇവയിലേതെങ്കിലും രീതിയിലൂടെ ജെമിനിയുമായി ബന്ധപ്പെടാനും സാധിക്കും. 8 വർഷം കൊണ്ടുള്ള കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ജെമിനിയെന്ന് ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ അഭിപ്രായപ്പെട്ടു.

Google AI പല പല വലിപ്പത്തിൽ!

പല വലിപ്പത്തിൽ, പല രീതിയിലാണ് ഗൂഗിൾ തങ്ങളുടെ ജെമിനി വേർഷൻ പുറത്തിറക്കിയിരിക്കുന്നത്. അതായത്, അള്‍ട്ര, പ്രോ, നാനോ എന്നിങ്ങനെ 3 വേർഷനുകളിൽ ജെമിനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ തന്നെ ഘട്ടം ഘട്ടമായാണ് ജെമിനി എഐ അവതരിപ്പിക്കുന്നത്. ആദ്യം പ്രോ വേർഷനും അടുത്ത അഡ്വാൻസ് വേർഷനിൽ അൾട്രായും വരും.

170 രാജ്യങ്ങളിൽ ആദ്യം ജെമിനി എഐയുടെ പ്രോ പതിപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇത് തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് ലഭിക്കുകയെങ്കിലും പിന്നീട് മറ്റ് ഭാഷകളും ഉൾപ്പെടുത്തും. ഭാഷയിൽ മനുഷ്യരേക്കാൾ മികവായിരിക്കും ജെമിനിയ്ക്കെന്നും പ്രതീക്ഷിക്കുന്നു. ഇതിൽ നാനോ ജെമിനിയിൽ ഏറ്റവും ചെറിയ ലാംഗ്വേജ് മോഡലും, പ്രോ മോഡലിൽ കുറച്ചുകൂടി കൂടിയ അഥവാ മീഡിയം ലാംഗ്വേജ് മോഡലും, അൾട്രായിൽ ഏറ്റവും വലിയ ലാംഗ്വേജ് മോഡലും അവതരിപ്പിക്കും.

Read More: UPI Scam പെരുകുന്നു! പലതരം യുപിഐ തട്ടിപ്പുകളും നിങ്ങൾ ശ്രദ്ധിക്കേണ്ടതും ഇവയാണ്…

ഗണിതം, നിയമം, മെഡിസിന്‍, ഭൗതികശാസ്ത്രം, എത്തിക്‌സ് എന്നിങ്ങനെ 57 മേഖലകളിൽ വൈദഗ്ധ്യമുള്ളതായിരിക്കും ഗൂഗിൾ എഐ. കൂടാതെ, ഭാഷയുമായി ബന്ധപ്പെട്ട ജോലികൾക്കെല്ലാം ഇത് പൂർണമായൊരു സഹായി ആകും. ഇങ്ങനെ, ചാറ്റ്ജിപിറ്റിയുടെ ജനപ്രീതി ജെമിനിയുടെ അപ്ഗ്രഡിലൂടെ ഗൂഗിൾ ബാർഡ് മറികടക്കുമെന്ന് തന്നെയാണ് കരുതുന്നത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo