Google Bard ധൃതി പിടിച്ച്: സുന്ദര്‍ പിച്ചൈയെ വിമർശിച്ച് Google ജീവനക്കാർ

Google Bard ധൃതി പിടിച്ച്: സുന്ദര്‍ പിച്ചൈയെ വിമർശിച്ച് Google ജീവനക്കാർ
HIGHLIGHTS

ChatGPTക്ക് വെല്ലുവിളിയായിട്ടാണ് Google Bard എന്ന AI ചാറ്റ്ബോട്ട് അവതരിപ്പിച്ചത്

ബാർഡ് തീരുമാനം തെറ്റായിപ്പോയി എന്നാണ് ജീവനക്കാർ നൽകുന്ന റിപ്പോർട്ട്

ഗൂഗിളിന്റെ മേധാവി സുന്ദര്‍ പിച്ചൈയെ വിമര്‍ശിച്ച് ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നു

ChatGPT എന്ന AI ചാറ്റ്ബോട്ട് അതിവേഗം ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ChatGPTക്ക് വെല്ലുവിളിയായിട്ടാണ് Google Bard എന്ന AI ചാറ്റ്ബോട്ട്  സംവിധാനം സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഗൂഗിളിന് Bard ഉണ്ടാക്കിയത് മാനഹാനിയും ധനനഷ്ടവും മാത്രമാണ്. ഇതോടെ ഗൂഗിളില്‍ മേധാവി സുന്ദര്‍ പിച്ചൈയെ വിമര്‍ശിച്ച് ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നു എന്നാണ് പുതിയ വിവരം. ജോലി കാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്യാന്‍ ഗൂഗിള്‍ ജീവനക്കാര്‍ക്കിടയില്‍ ഉപയോഗിക്കുന്ന സംവിധാനമായ Memegen-ൽ പിച്ചൈയെയും ഗൂഗിള്‍ തലപ്പത്തിരിക്കുന്നവരെയും വിമര്‍ശിച്ച് നിരവധി സന്ദേശങ്ങള്‍ വന്നുവെന്നാണ് CNBC റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Bard പ്രഖ്യാപനത്തെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ ഗൂഗിള്‍ ജീവനക്കാർ അറിയിച്ചു. Bard പ്രഖ്യാപനം തീര്‍ത്തും വളരെ പെട്ടെന്നുള്ള ഒരു തീരുമാനമായാണ് പല ഗൂഗിള്‍ ജീവനക്കാരും ആരോപിക്കുന്നത്. എന്നാല്‍ ഗൂഗിള്‍ കാലങ്ങളായി പുലര്‍ത്തിവരുന്ന രീതികളെ അട്ടിമറിക്കുന്ന നടപടിയായി പോയെന്നും പറഞ്ഞവരുണ്ട്. ശരിക്കും കുടുങ്ങിയിരിക്കുന്ന അവസ്ഥയെന്നാണ് ചിലര്‍ ഇതിനെ വിമര്‍ശിച്ചത്. 

സമീപകാലത്ത് ഗൂഗിള്‍ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെടുത്തി വാർത്തകൾ വന്നിരുന്നു. പിച്ചൈയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങൾ  വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് എന്നതാണ്  പ്രധാനപ്പെട്ട കാര്യം. അതായത് അടുത്തിടെ വന്‍ പിരിച്ചുവിടല്‍ ഗൂഗിള്‍ നടത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനം ഒരോരുത്തരുടെ പ്രവര്‍ത്തനം വിലയിരുത്തിയാണെന്ന് പിച്ചൈ പറഞ്ഞിരുന്നു. അതിനെ പരോക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഈ റിപ്പോർട്ട് വഴി ജീവനക്കാർ എന്നാണ് ലഭിക്കുന്ന വിവരം.

രസകരമായ കണക്ക് അവതരിപ്പിച്ചാണ് മറ്റൊരാളുടെ വിമര്‍ശനം. ഗൂഗിള്‍ 12,000 ജോലിക്കാരെ പിരിച്ചുവിട്ടപ്പോള്‍ കമ്പനിയുടെ ഓഹരികള്‍ 3 ശതമാനം വര്‍ധിച്ചു. എന്നാല്‍ തയ്യാറെടുപ്പുകള്‍ ഇല്ലാതെ AI Bard അവതരിപ്പിച്ചൂ ഓഹരികള്‍ 8 ശതമാനം ഇടിച്ചുവെന്നാണ് ആരോപണം. 

ദിവസങ്ങള്‍ക്ക് മുന്‍പാണ് Bard എന്ന എഐ സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചത്. എന്നാല്‍ Bard നല്‍കിയ ഉത്തരത്തില്‍ തെറ്റുപറ്റിയെന്ന് ആദ്യം തന്നെ റിപ്പോര്‍ട്ട് വന്നതോടെ ഓഹരി വിപണിയില്‍ ഗൂഗിളിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്. എകദേശം 8,26,270 കോടി രൂപയുടെ നഷ്ടം ഗൂഗിള്‍ ഓഹരികള്‍ക്ക് ഉണ്ടായെന്നാണ് വിവരം. 

ജയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ് ആണ് സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളുടെ ആദ്യ ഫോട്ടോകള്‍ പകര്‍ത്തിയത് എന്നാണ് Bard നല്‍കിയ ഉത്തരം. എന്നാല്‍ സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹത്തിന്‍റെ ആദ്യ ചിത്രം പകര്‍ത്തിയത് യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ വെരി ലാര്‍ജ് ടെലസ്കോപ്പാണ്. ഇതോടെയാണ് ഗൂഗിള്‍ നാണംകെട്ടത്. ഗൂഗിളിന്‍റെ Bard സംബന്ധിച്ച വീഡിയോയില്‍ തന്നെയാണ് ഈ തെറ്റ് കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo