Google Warning: Chrome ഉപയോഗിക്കുന്ന ലാപ്ടോപ്പും മൊബൈൽ ഫോണും അപകടത്തിൽ! മുന്നറിയിപ്പ്

Google Warning: Chrome ഉപയോഗിക്കുന്ന ലാപ്ടോപ്പും മൊബൈൽ ഫോണും അപകടത്തിൽ! മുന്നറിയിപ്പ്
HIGHLIGHTS

ലാപ്ടോപ്പുകളിലും മൊബൈൽ ഫോണുകളിലും Google Chrome ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

എല്ലാ ക്രോം ഉപയോക്താക്കളും അവരുടെ ബ്രൗസറുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ ഗൂഗിൾ അറിയിച്ചു

അപ്ഡേഷൻ വരുത്താത്ത ഗൂഗിൾ ക്രോം ഉപകരണങ്ങൾ സൈബർ ആക്രമണങ്ങൾക്ക് വിധേയമായേക്കാം

Google Chrome ബ്രൗസറായി ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗൂഗിൾ. ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന പലരും ഒരു അപകടകരമായ ഭീഷണിയിലാണെന്ന് അറിയിപ്പിൽ പറയുന്നു. ലാപ്ടോപ്പുകളിലും മൊബൈൽ ഫോണുകളിലും ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ സൈബർ ആക്രമണങ്ങൾക്ക് വിധേയമാകുമെന്ന് നിർദേശമുണ്ട്. ഒപ്പം ഇതിനുള്ള പരിഹാരവും ഗ്രൂഗിൾ ക്രോം ബ്രൗസർ ഉപയോക്താക്കളെ അറിയിക്കുന്നുണ്ട്.

Google Chrome മുന്നറിയിപ്പ്

MacOS, Windows, Linux എന്നിവയിലുള്ള Chrome ബ്രൗസറുകൾക്കായി ഗൂഗിൾ അടുത്തിടെ ഒരു സുരക്ഷാ അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നു. CVE-2023-6345 എന്ന ചില കേടുപാടുകൾക്ക് എതിരെയുള്ള അപ്ഡേറ്റുകളാണ് ഗൂഗിൾ പുറത്തുവിട്ടത്.

Google Chrome on iOS and Android can now detect URL typos.
Google Chrome മുന്നറിയിപ്പ്

ഈ അപ്ഡേഷൻ വരുത്താത്ത ഗൂഗിൾ ക്രോം ഉപകരണങ്ങൾ സൈബർ ആക്രമണങ്ങൾക്ക് വിധേയമായേക്കാം. അതിനാൽ തന്നെ എല്ലാ ക്രോം ഉപയോക്താക്കളും അവരുടെ ബ്രൗസറുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.

Read More: 160MP പെരിസ്‌കോപ്പ് സൂം ക്യാമറയുമായി Honor Magic 6 ഉടൻ വിപണിയിലെത്തും

കഴിഞ്ഞ ആഴ്ചയാണ് ഗൂഗിൾ CVE-2023-6345 എന്ന അപകടകാരികളെ കുറിച്ച് അറിയിച്ചത്. എന്നാൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഗൂഗിൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇതിൽ നിന്നുള്ള അപകടം ഒഴിവാക്കാനായി അടിയന്തിരമായി സുരക്ഷാ അപ്‌ഡേറ്റ് കൊണ്ടുവരണമെന്ന് ഗൂഗിൾ അറിയിച്ചു.

ഈ Google Chrome വേർഷനുകൾ ജാഗ്രത

Mac, Linux എന്നിവയ്ക്കുള്ള 119.0.6045.199 വേർഷനിലും Windowsലെ119.0.6045.199/.200 വേർഷനിലുമാണ് പ്രശ്നം ബാധിക്കുക. അതിനാൽ ഇവർ ക്രോം അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്ന് കമ്പനി നിർദേശിക്കുന്നു. എങ്ങനെയാണ് അപ്ഡേഷൻ നടത്തേണ്ടതെന്ന് ഇവിടെ വിവരിക്കുന്നു.

ക്രോം അപ്ഡേറ്റ് ചെയ്യേണ്ട രീതി…

  • ഇതിനായി നിങ്ങളുടെ മൊബൈൽ ഫോണിലോ ലാപ്ടോപ്പിലോ ആദ്യം സെറ്റിങ്സ് തുറക്കുക
  • ശേഷം എബൌട്ട് ക്രോം ടാബ് ക്ലിക്ക് ചെയ്യുക.
  • തുടർന്ന് അപ്ഡേറ്റ് ഗൂഗിൾ ക്രോം എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • അപ്‌ഡേറ്റ് ഓപ്ഷൻ ദൃശ്യമാകുന്നില്ലെങ്കിൽ ബ്രൗസർ ഇതിനകം അപ്ഡേറ്റഡ് ആണെന്ന് മനസിലാക്കാം.

ഏത് ക്രോം പതിപ്പാണ് ഇപ്പോൾ ഉപകരണത്തിലുള്ളതെന്നും ഇവിടെ നിന്നും മനസിലാക്കാവുന്നതാണ്. നിലവിൽ എല്ലാവർക്കും പുതിയ അപ്ഡേറ്റ് ലഭിക്കണമെന്നില്ല. എന്നാൽ വരും ദിവസങ്ങളിലോ ആഴ്ചയിലോ ഇത് എല്ലാവരിലേക്കുമെത്തും.

നിങ്ങൾ ശ്രദ്ധിക്കേണ്ടത്…

നിങ്ങൾക്ക് ലഭിക്കുന്ന മെസേജുകളും ഇമെയിലുകളുമെല്ലാം അതീവ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യേണ്ടത്. കാരണം ഫിഷിങ് മെയിലുകൾ വഴിയായിരിക്കും പല തട്ടിപ്പുകളും അരങ്ങേറുന്നത്. ഇങ്ങനെയുള്ള മാൽവെയറുകൾ പ്രതിരോധിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പഴയ ഗൂഗിൾ ക്രോമിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതിനാലാണ് സൈബർ ഭീഷണിയിൽ നിന്ന് സംരക്ഷണമേകാൻ അപ്ഡേറ്റ് നടത്തണമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo