Google CEO സുന്ദർ പിച്ചൈയുടെ കൈയിൽ എത്ര ഫോണുകളെന്നോ? എണ്ണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. എണ്ണം മാത്രമല്ല, അദ്ദേഹം ഇത്രയധികം ഫോണുകൾ ഉപയോഗിക്കുന്നതിനും ചില കാരണങ്ങളുണ്ട്. ഗൂഗിൾ മേധാവി
Sundar Pichai ഒരേസമയം 20 ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
ഗൂഗിൾ ഫോണുകൾ മാത്രമല്ല, വേറെയും ഫോണുകൾ പിച്ചൈയുടെ കൈവശമുണ്ട്. മറ്റ് കോർപ്പറേറ്റുകളെ പോലെ എതിരാളികളുടെ ഫോണുകളെ കുറിച്ച് പഠിക്കാനല്ല അദ്ദേഹം ഈ ശീലം തുടരുന്നത്. അതിന് പിന്നിൽ വേറെയും കാരണങ്ങളുണ്ട്.
ഒരു തവണ മാത്രം 20 ഫോണുകൾ ഉപയോഗിക്കുന്നതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമായത്. എന്തായാലും സുന്ദർ പിച്ചൈയ്ക്ക് ഇത്രയധികം ഫോണുകളുണ്ടെന്നത് ഇപ്പോൾ വൈറലാവുകയാണ്.
95 ശതമാനത്തിലധികം ഉപകരണങ്ങളിൽ ആൻഡ്രോയിഡ് പ്രവർത്തിക്കുന്നു. ആൻഡ്രോയിഡിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയെ ലീഡ് ചെയ്യുന്നതാകട്ടെ പിച്ചൈയും. കൂടാതെ, ഈ ഫോണുകളിലുള്ള Google ഉൽപ്പന്നങ്ങളുടെ ഉത്തരവാദിത്തം മുഴുവൻ പിച്ചൈയ്ക്കാണ്. അതുകൊണ്ട് തന്നെ ഇവയെല്ലാം ഫോണുകളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതും അദ്ദേഹത്തിന് നിരീക്ഷിക്കേണ്ടതുണ്ട്.
ഇവയിലെ ജിമെയിൽ, ഡോക്‌സ്, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ എല്ലാ ഗൂഗിൾ ആപ്പുകളും ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കണം. ഈ ഗൂഗിൾ ആപ്പുകൾ എല്ലാ ശ്രേണികളിലുമുള്ള ഫോണുകളിൽ നന്നായി ചലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടതുമുണ്ട്. ഇതിനാണ് ഗൂഗിൾ സിഇഒ ഇത്രയധികം ഫോണുകൾ ഒരേ സമയം ഉപയോഗിക്കുന്നത്.
ആൻഡ്രോയിഡ് എന്നത് ലോകമെമ്പാടുമുള്ള Google-ന്റെ മൊബൈൽ ബിസിനസിന്റെ പ്രധാന ഭാഗമാണ്. ബജറ്റ് ഫോണുകൾ മുതൽ പ്രീമിയം ഫോണുകളിൽ വരെ Android പ്രധാന അടിത്തറയാകുന്നു.
സുന്ദർ പിച്ചൈ മാത്രമല്ല ഇത്രയധികം ഫോണുകൾ ഉപയോഗിക്കുന്നത്. ആപ്പിൾ, മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവുകളും ദിവസേന ഒട്ടനവധി ഫോണുകൾ ഉപയോഗിക്കുന്നുണ്ട്.
ഗൂഗിൾ പിക്സൽ ഫോണുകൾ വിപണിയിൽ വലിയ നേട്ടം കൈവരിക്കുന്നുവെന്ന് പറയാനാകില്ല. കാരണം ആപ്പിളും സാംസങ്, നതിങ് ഫോണുകളോടാണ് ആളുകൾക്ക് പ്രിയം. എങ്കിലും വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ പിക്സൽ ഫോണുകൾക്ക് സാധിക്കും.
കാരണം പിക്സലിന്റെ സോഫ്റ്റ്‌വെയർ സമീപനം മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നു. മികച്ച ക്യാമറ പെർഫോമൻസും മറ്റും തങ്ങളുടെ ഫോണുകളിലേക്ക് കൊണ്ടുവരാനും മറ്റ് കമ്പനികൾ ശ്രമിക്കാറുണ്ട്. ഇങ്ങനെ ഗൂഗിൾ പിക്സലിന്റെ ഗുണനിലവാരം പരീക്ഷിക്കാൻ പല സ്മാർട്ഫോൺ നിർമാതാക്കളും നിർബന്ധിതരാകുന്നു.
READ MORE: Samsung Discount Offer: 3000 രൂപ വില കുറച്ച് Samsung 5G ഫോൺ വാങ്ങാം, അതും 6000mAh ബാറ്ററി ഫോൺ
സുന്ദർ പിച്ചൈയ്ക്ക് മാത്രമല്ല പിക്സലിന്റെ മേൽനോട്ടം. റിക്ക് ഓസ്റ്റർലോയും അദ്ദേഹത്തിന്റെ എഞ്ചിനീയർമാരും ഡിസൈനർമാരുമാണ് പിക്സലിന്റെ ഹാർഡ്‌വെയർ ബിസിനസ് നോക്കുന്നത്. ഈ ടീമിനെ നയിക്കുന്നത് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്നെയാണ്.