സെൽഫ് ഡ്രൈവിങ് ടെക്നോളജിയിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാട്… Ratan Tata-യും ആ കൂടിക്കാഴചയും: സുന്ദർ പിച്ചൈ| Latest News

സെൽഫ് ഡ്രൈവിങ് ടെക്നോളജിയിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാട്… Ratan Tata-യും ആ കൂടിക്കാഴചയും: സുന്ദർ പിച്ചൈ| Latest News
HIGHLIGHTS

ടാറ്റ ഗ്രൂപ്പിനെ 20 വർഷത്തോളം നയിച്ച വ്യക്തിയാണ് Ratan Tata

തൻ ടാറ്റ അതുല്യമായ പൈതൃകത്തിന്റെ ഉടമയാണെന്ന് Google CEO സുന്ദർ പിച്ചൈ

തങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയെ കുറിച്ചും പിച്ചൈ ഓർമിച്ചു

പ്രമുഖ വ്യവസായിയും ഫിലാന്ത്രോപ്പിസ്സുമായ Ratan Tata-യുടെ വിയോഗത്തിലെ വേദനയിലാണ് രാജ്യം. എങ്ങനെയൊരു പ്രഭു ആയിരിക്കണമെന്നല്ല, എങ്ങനെയൊരു മനുഷ്യനായിരിക്കണമെന്നതിന്റെ മാതൃകയായിരുന്നു അദ്ദേഹം. രതൻ ടാറ്റയുടെ വിയോഗത്തിൽ Google CEO Sundar Pichai അനുശോചനം രേഖപ്പെടുത്തി.

Ratan Tata മുംബൈയിൽ അന്തരിച്ചു

ബുധനാഴ്ച രാത്രി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ചാണ് രതൻ ടാറ്റ അന്തരിച്ചത്. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങൾ അദ്ദേഹം ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനാണ് രതൻ ടാറ്റയുടെ വിയോഗം സ്ഥിരീകരിച്ചത്.

ടാറ്റ ഗ്രൂപ്പിനെ 20 വർഷത്തോളം നയിച്ച വ്യക്തിയാണ് രതൻ ടാറ്റ. ഇന്ത്യയുടെ വാഹന മേഖലയിൽ വിപ്ലവം സൃഷ്ടിച്ച നാനോ ഇവി ഉൾപ്പെടെ അദ്ദേഹത്തിന്റെ ചിന്തയായിരുന്നു. രതൻ ടാറ്റയുടെ സ്വപ്ന കാർ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. സാധാരണക്കാർക്ക് വേണ്ടി തന്റെ വ്യവസായത്തെ പരീക്ഷിച്ച ബിസിനസ് മാൻ. നാനോ ഇവി വലിയ വിൽപ്പന കണ്ടെത്തിയില്ലെങ്കിലും, സുഡിയോ, ടാറ്റ ടീ പോലുള്ളവ വിപ്ലവമായി.

ratan tata,ratan tata news,ratan tata passes away,ratan tata death,ratan tata family,ratan tata death news,

Ratan Tata അതുല്യ പൈതൃകം, അസാധാരണ വ്യവസായി: പിച്ചൈ

വളരെ ഹൃദ്യമായ ഒരു ട്വീറ്റിലൂടെയാണ് സിഇഒ പ്രതികരിച്ചത്. രതൻ ടാറ്റ അതുല്യമായ പൈതൃകത്തിന്റെ ഉടമയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം വേർപിരിഞ്ഞെങ്കിലും അസാധാരണമായ ഒരു ബിസിനസ്സും ജീവകാരുണ്യ പൈതൃകവും അവശേഷിപ്പിച്ചിരിക്കുന്നു.

അദ്ദേഹം ഇന്ത്യയെ മികച്ചതാക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു എന്നും പിച്ചൈ പറഞ്ഞു. രതൻ ടാറ്റയുടെ വ്യക്തിത്വത്തെ വിശേഷിപ്പിക്കുന്നതിനൊപ്പം, തങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയെ കുറിച്ചും അദ്ദേഹം ഓർമിച്ചു.

സെൽഫ് ഡ്രൈവിങ് ടെക്നോളജിയും ടാറ്റയും

ഗൂഗിളിൽ വെച്ച് രത്തൻ ടാറ്റയുമായി താനൊരു കൂടിക്കാഴ്ച നടത്തിയെന്ന് സുന്ദർ പിച്ചൈ പറഞ്ഞു. അത് നമ്മൾ തമ്മിലുള്ള അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു. ‘ഈ മീറ്റിങ്ങിൽ വേമോയുടെ (Waymo) പുരോഗതിയെ കുറിച്ച് ഞങ്ങൾ സംസാരിച്ചു. ഇതിനെ കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പ്രചോദനം നൽകുന്നതായിരുന്നു.

അസാധാരണമായ ഒരു ബിസിനസ്സും ജീവകാരുണ്യ പാരമ്പര്യവുമാണ് അദ്ദേഹം ഇവിടെ വച്ചിട്ടുപോകുന്നത്.’ ഇന്ത്യയിലെ ആധുനിക ബിസിനസ്സ് നേതൃത്വത്തെ നയിക്കുന്നതിനും വികസിപ്പിക്കുന്നതിനും നിർണായക വ്യക്തിയായിരുന്നെന്നും പിച്ചൈ പറഞ്ഞു.

Waymo എന്നാൽ സെൽഫ്-ഡ്രൈവിങ് കാർ പ്രോജക്ടാണ്. ഗൂഗിളാണ് ഈ സംരഭത്തിന്റെ ഉടമ. പൊതു റോഡുകളിൽ ലോകത്തിലെ ആദ്യത്തെ പൂർണ്ണമായും ഡ്രൈവറില്ലാ സവാരി നടത്തിയത് വേമോയിലൂടെയാണ്. കാറും ട്രെക്കുകളും ബസ്സുകളുമുൾപ്പെടെ മോട്ടോർ മേഖലയിൽ ആധിപത്യം സ്ഥാപിച്ച കമ്പനിയാണ് ടാറ്റ. വേമോയെ കുറിച്ച് രതൻ ടാറ്റ വിവരിച്ച കാഴ്ചപ്പാടുകൾ തനിക്ക് പ്രചോദനമായിരുന്നെന്നാണ് പിച്ചൈ പറഞ്ഞത്.

Also Read: TATA Deal: 1000 ഗ്രാമങ്ങൾക്കായി 15,000 കോടി രൂപയുടെ കരാർ ഉണ്ടാക്കിയ ടാറ്റ| Latest News

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo