അതികഠിനമായ വേനൽക്കാലമാണ് വരാനിരിക്കുന്നത് എന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ. ഒരു പരിധി വരെ സൂര്യാഘാതത്തിൽ നിന്നും മറ്റും പ്രതിരോധിക്കാൻ Technologyയുടെ സഹായവും ഉപയോഗപ്രദമാകും. കാലാവസ്ഥ അപ്ഡേറ്റുകൾ നമുക്ക് ഫോണിൽ ചെക്ക് ചെയ്ത് അറിയാൻ സാധിക്കും. അതുപോലെ കാട്ടുതീ, ഭൂകമ്പം, ചുഴലിക്കാറ്റുകൾ തുടങ്ങിയ അപകടകരമായ വലിയ പ്രകൃതി ദുരന്തങ്ങളും ഗൂഗിൾ അറിയിക്കാറുണ്ട്. എന്നാൽ Google നൽകുന്ന ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് ഇനി അതികഠിനമായ ചൂട് ഉണ്ടാകുമ്പോൾ ഗൂഗിൾ മുന്നറിയിപ്പ് നൽകുമെന്നതാണ്.
ഗൂഗിളിന്റെ സെർച്ച് ടാബിൽ എക്‌സ്ട്രീം ഹീറ്റ് അലേർട്ട് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അത് താപ തരംഗങ്ങളിൽ ആളുകളെ സുരക്ഷിതരായിരിക്കാൻ സഹായിക്കുന്നതാണ്. ഈ പുത്തൻ ഫീച്ചർ വരും മാസങ്ങളിൽ പുറത്തിറങ്ങും. ഇതിലൂടെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചൂടും കാഠിന്യവും തിരിച്ചറിയാം.
ഓരോ വർഷവും ഏകദേശം 500,000 ആളുകളാണ് കടുത്ത ചൂടിൽ വലയുന്നത്. എന്നാൽ Google ഇങ്ങനെയൊരു ഫീച്ചർ കൊണ്ടുവരികയാണെങ്കിൽ അത് തീർച്ചയായും ആരോഗ്യ സുരക്ഷക്ക് സഹായകമാകും.
ചൂട് അധികമാകുമ്പോൾ മുന്നറിയിപ്പ് നൽകുക മാത്രമല്ല, എങ്ങനെ ആരോഗ്യസംരക്ഷണത്തിനായി ശരീര താപനില പരിപാലിക്കാമെന്നും തണുപ്പായിരിക്കാമെന്നുമുള്ള ടിപ്സുകളും പുതിയ Google feature പറഞ്ഞുതരും. ഇതിൽ കാണിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കുന്നതിന് ഗൂഗിൾ ഗ്ലോബൽ ഹീറ്റ് ഹെൽത്ത് ഇൻഫർമേഷൻ നെറ്റ്‌വർക്കുമായി സഹകരിക്കുന്നുണ്ട്.