ChatGPTയോട് പൊരുതാൻ പകരക്കാരനുമായി Google!

ChatGPTയോട് പൊരുതാൻ പകരക്കാരനുമായി Google!
HIGHLIGHTS

ചാറ്റ്ജിപിടി ഇന്ററാക്ടീവ് മോഡലിൽ ഉപയോക്തൃ ചോദ്യങ്ങൾക്ക് ഉത്തരം നൽകും

ഗൂഗിളിന്റെ എതിരാളിയായാണ് ചാറ്റ്ജിപിടിയെ കാണുന്നത്

നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് എന്ന ടെക്‌നോളജി ആണ് ഉപയോഗിക്കുന്നത്

സാങ്കേതിക മേഖല അതിവേഗം മുന്നേറുകയാണ്. AI അധിഷ്‌ഠിത സാങ്കേതികവിദ്യയാണ് കൂടുതൽ മുന്നിൽ നിൽക്കുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്ന ChatGPT.. ChatGPT AI ചാറ്റ്ബോട്ട് വികസിപ്പിച്ചെടുത്തത് OpenAI ആണ്. ഈ പുതിയ AI ചാറ്റ്ബോട്ട് ഒരു ഇന്ററാക്ടീവ് മോഡലിൽ ഉപയോക്തൃ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. അതുകൊണ്ടാണ് ആളുകൾ ഈ ചാറ്റ്ബോട്ടിലേക്ക് കൂടുതലായി ആകർഷിക്കപ്പെടുന്നത്.

ഇത് സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിളിന്റെ എതിരാളിയായാണ് കാണുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) റിസർച്ച് ഓർഗനൈസേഷൻ ഓപ്പൺ എഐ വികസിപ്പിച്ചെടുത്ത എഐ പ്രാപ്തമാക്കിയ ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. ഉപയോക്തൃ ചോദ്യങ്ങൾക്കുള്ള പ്രതികരണങ്ങൾ/ഉത്തരങ്ങൾ സൃഷ്ടിക്കുന്നതിന് ഈ ചാറ്റ്ബോട്ട് നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP) എന്ന ടെക്‌നോളജി ആണ് ഉപയോഗിക്കുന്നത്.മൈക്രോസോഫ്റ്റിന് നിക്ഷേപമുള്ള ഗവേഷണ സ്ഥാപനനമായ ഓപ്പണ്‍ എഐ അവതരിപ്പിച്ച ഈ ചാറ്റ് ബോട്ടിന് ആഗോള സെര്‍ച്ച് ഭീമനായ ഗൂഗിളിന്റെ അടിത്തറയിളക്കാന്‍ ശേഷിയുണ്ടെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 

നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനിടയുള്ള ഒരു കൂട്ടം വെബ് പേജുകളിലേക്കുള്ള ലിങ്കുകള്‍ നല്‍കുകയാണ് ഗൂഗിള്‍ സെര്‍ച്ച് ചെയ്തുവരുന്നത്. 
എന്നാല്‍ അതില്‍ നിന്ന് ഏറെ മുന്നേറി, നമുക്ക് വേണ്ട വിവരം ലളിതമായ വാക്കുകളില്‍ വിവരിച്ച് നല്‍കാന്‍ ചാറ്റ് ജിപിടിക്ക് സാധിക്കുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ കാണുന്ന പലവിധ സൈറ്റുകള്‍ തിരഞ്ഞ് അപഗ്രഥിച്ച് നമുക്ക് വേണ്ട വിവരം നമ്മള്‍ കണ്ടെത്തിയെടുക്കുന്നതിന് പകരം ആ ജോലി സ്വയം ഏറ്റെടുത്ത് ചെയ്യുകയും നമുക്ക് ആവശ്യമായി വരുന്ന വിവരം ഒരു ചെറിയ മറുപടിയായോ ഒരു മുഴുനീള ലേഖനമായോ നല്‍കാന്‍ ചാറ്റ് ജിപിടിക്ക് കഴിവുണ്ട്.

20ല്‍ ഏറെ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ഗൂഗിളിന്റെ തന്നെ ഒരു ചാറ്റ്‌ബോട്ടും അക്കൂട്ടത്തിലുണ്ട്. ചാറ്റ് ജിപിടിയുടെ എതിരാളികളായി ഇതിനകം തന്നെ മറ്റ് ചില ചാറ്റ് ബോട്ടുകളും ഇതിനകം രംഗപ്രവേശം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് വികസിപ്പിക്കുന്നതില്‍ ഗൂഗിള്‍ തുടക്കക്കാരല്ല. ഓപ്പണ്‍ എഐയുടെ ജിപിടി-3 ചാറ്റ് ബോട്ടിന് സമാനമായി ഗൂഗിള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ചാറ്റ്‌ബോട്ട് ആണ് LAMDA  (Language Model for Dialogue Applications). മനുഷ്യസമാനമായ മറുപടികള്‍ നല്‍കാന്‍ കഴിവുള്ള സാങ്കേതിക വിദ്യയാണ് ഇവ രണ്ടും.

ഗൂഗിള്‍ അസിസ്റ്റന്റ് ഇതിനകം ഗൂഗിള്‍ സെര്‍ച്ചിന്റെ ഭാഗമായി തന്നെ പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ട് ആണ്. നമ്മള്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഗൂഗിള്‍ അസിസ്റ്റന്റിന് സാധിക്കുന്നുണ്ട്. എങ്കിലും ലഭ്യമായ വിവരങ്ങള്‍ നമുക്ക് മുന്നില്‍ കാണിച്ച് തരിക മാത്രമാണ് ഗൂഗിള്‍ അസിസ്റ്റന്റ് ചെയ്യുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo