കുട്ടികൾക്കുള്ള ഒരു മികച്ച സോഫ്റ്റ്‌വെയറുമായി ഗൂഗിൾ .മൃഗങ്ങളുടെ ശബ്ദങ്ങൾ കേൾപിക്കുന്ന മികച്ച ഒരു സോഫ്റ്റ് വെയറാണിത്.
കുട്ടികൾക്കുള്ള ഒരു മികച്ച സോഫ്റ്റ്‌വെയറുമായി ഗൂഗിൾ .മൃഗങ്ങളുടെ ശബ്ദങ്ങൾ കേൾപിക്കുന്ന മികച്ച ഒരു സോഫ്റ്റ് വെയറാണിത്.മൃഗങ്ങളുടെ ശബ്ദങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്താന്‍ സഹായിക്കുന്ന സൗകര്യവുമായി ഗൂഗിള്‍. സെര്‍ച്ചില്‍ തന്നെയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. animal noises എന്ന വാക്ക് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മൃഗങ്ങളുടെ ചിത്രങ്ങളും അവയുടെ ശബ്ദം ഉള്‍പ്പെടുത്തിയ ഓഡിയോ ക്ലിപ്പുമായിരിക്കും കാണാൻ സാധിക്കുന്നത് .
കുരങ്ങ്, പൂച്ച, പശു, നായ, താറാവ്, ആന, കുതിര, സിംഹം, കടമാന്‍, മൂങ്ങ, പന്നി, കരടി, കോഴി, ആട്, കടൂവ, തുര്‍ക്കി, ബോഹെഡ് വെയില്‍, സീബ്രാ എന്നിവയുടെ ശബ്ദങ്ങൾ ആണ് ഗൂഗിള ഇപ്പോൾ ആഡ് ചെയ്തിരിക്കുന്നത് .ഇത് നിങ്ങളുടെ കുട്ടികൾക്കായി ഉപയോഗിക്കാൻ നിങ്ങൾ ആദ്യം ഗൂഗിളിൽ പോയ് അനിമൽ സൌണ്ട് ഓപ്പൺ ചെയ്യുക .അതിനു ശേഷം മറ്റൊരു വിൻഡോ വരുന്നതായിരിക്കും .അതിൽ കാർടൂൺ ചിത്രങ്ങൾ ആയിരിക്കും മുഴുവനും .അതിൽ കുരങ്ങ്, പൂച്ച, പശു, നായ, താറാവ്, ആന, കുതിര, സിംഹം, കടമാന്‍, മൂങ്ങ, പന്നി, കരടി, കോഴി, ആട്, കടൂവ, തുര്‍ക്കി, ബോഹെഡ് വെയില്‍, സീബ്രാ എന്നിവയുടെ ശബ്ദങ്ങൾ നിങ്ങൾക്ക് പ്ലേ ചെയ്യാൻ സാധിക്കും .മുഖ്യമായു കുട്ടികളെ മുന്നിൽ കണ്ടുകൊണ്ടാണ് ഗൂഗിൾ സോഫ്റ്റ് വെയർ പുറത്തിറക്കിയിരിക്കുന്നത് .