ചില സൈബർ ഭീഷണികൾ Google ഉപയോക്താക്കൾക്ക് ലഭിക്കാറുണ്ട്
പാസ്‌വേഡ് ഇല്ലാതെ ഹാക്കിങ് നടത്താനുള്ള കുറുക്കുവഴികളാണ് കുറ്റവാളികൾ കണ്ടെത്തുന്നത്
പാസ്‌വേഡ് റീസെറ്റ് ചെയ്താലും ഹാക്കിങ് നിന്ന് പൂർണമായും രക്ഷ നേടാൻ സാധിച്ചെന്ന് വരില്ല
സൈബർ കുറ്റകൃത്യങ്ങൾ പല രൂപത്തിലാണ് ഇന്ന് അരങ്ങേറുന്നത്. ഇതിനെതിരെ Google പല വിധേന സെക്യൂരിറ്റി നൽകുന്നുണ്ട്. ഉദാഹരണത്തിന്, മാൽവെയർ ആപ്പുകൾ മറ്റും അടുത്തിടെ ഗൂഗിൾ നീക്കം ചെയ്തിരുന്നു.
എങ്കിലും ഇപ്പോഴും ചില സൈബർ ഭീഷണികൾ Google ഉപയോക്താക്കൾക്ക് ലഭിക്കാറുണ്ട്. ഇപ്പോഴിതാ, പാസ്‌വേഡ് ഇല്ലാതെ ഹാക്കിങ് നടത്താനുള്ള കുറുക്കുവഴികളാണ് കുറ്റവാളികൾ കണ്ടെത്തുന്നത്. ഗൂഗിൾ, ജിമെയിൽ പാസ്‌വേഡ് അറിയില്ലെങ്കിലും നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ ഇവർക്ക് സാധിക്കും.
Google ഹാക്കിങ് പാസ്‌വേഡില്ലാതെ?
പാസ്‌വേഡ് റീസെറ്റ് ചെയ്താലും ഹാക്കിങ് നിന്ന് പൂർണമായും രക്ഷ നേടാൻ സാധിച്ചെന്ന് വരില്ല. ഇത്തരം സൈബർ ഭീഷണികൾക്ക് എതിരെ ഗൂഗിൾ ആവശ്യമായ നടപടി എടുക്കുമെന്ന് കരുതുന്നു. ഗൂഗിളിലെ മൂന്നാം കക്ഷി കുക്കികളിലാണ് ഹാക്കിങ് പ്രശ്നം കണ്ടെത്തിയിട്ടുള്ളത്. ഇത് ഉപയോക്താക്കൾക്കും ശരിക്കും ഭീഷണി തന്നെയാണ്.
Google പ്രശ്നം പരിഹരിച്ചോ?
ഗൂഗിൾ പ്രശ്‌നം കണ്ടെത്തി ഇത് പരിഹരിച്ചെന്നാണ് അനുമാനം. എന്നാൽ അടുത്തിടെ ഇത്തരം സൈബർ ഭീഷണികൾ വ്യാപകമാകുന്നുണ്ട്. ഉപയോക്താക്കളുടെ പേഴ്സണൽ ഡാറ്റയും സാമ്പത്തിക വിവരങ്ങളും ഹാക്കർമാർക്ക് ഈസിയായി ആക്സസ് ചെയ്യാനുമാകും. എന്നിരുന്നാലും, ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യത ഉറപ്പുവരുത്താൻ കമ്പനി പരിശ്രമിക്കുന്നു. ഗൂഗിൾ പ്ലാറ്റ്‌ഫോമുകളിലുടനീളം മാൽവെയർ ആക്‌സസ് നേടാതിരിക്കാനും നിരന്തരം പ്രവർത്തിക്കുന്നു.
ഗൂഗിൾ ക്രോം കൂടുതൽ സുരക്ഷയോടെ…
ഗൂഗിൾ ക്രോം കൂടുതൽ സുരക്ഷിതമാക്കുകയാണ്. ഇതുവരെ നിങ്ങളുടെ സെർച്ച് ഹിസ്റ്ററിയും മറ്റും ആസ്പദമാക്കി പരസ്യങ്ങൾ വന്നിരുന്നു. നിങ്ങളുടെ ഡാറ്റ കുക്കീസിൽ സ്റ്റോർ ചെയ്യുന്നത് വഴിയാണ് ഇത് സംഭവിക്കുന്നത്. എന്നാൽ ഇനിയിത് പരസ്യ കമ്പനികൾക്ക് ഗൂഗിൾ കൈമാറില്ല.
ഉപയോക്താക്കളുടെ ഹിസ്റ്ററിയും താൽപ്പര്യങ്ങളും ലോക്കലായാണ് ഇനി സേവ് ചെയ്യുക. ഇത് മറ്റ് വെബ്‌സൈറ്റുകളിലേക്ക് അയയ്‌ക്കില്ല. ഇങ്ങനെ ഹാക്കിങ് വഴി ആക്സസ് നേടി സൈബർ ക്രൈം നടത്തുന്നതും പരിമിതപ്പെടുത്താനാകും. ഈ പുതിയ ഫീച്ചറിന് നിങ്ങളുടെ ക്രോം അപ്ഡേറ്റ് ചെയ്യാൻ ഗൂഗിൾ നിർദേശിക്കുന്നു.
ഗൂഗിൾ മാപ്പിലെ പുതിയ ഫീച്ചർ
ഗൂഗിൾ മാപ്പിലും കമ്പനി ആകർഷകമായ ഫീച്ചർ അവതരിപ്പിക്കുന്നുണ്ട്. വാട്സ്ആപ്പിലെ പോലെ ലൈവ് ലോക്കേഷൻ ഷെയർ ചെയ്യുന്ന ഫീച്ചറാണ് ഗൂഗിൾ മാപ്പിൽ വന്നത്. ആവശ്യമെങ്കിൽ ഒരു ദിവസം മുഴുവനും ഇങ്ങനെ ലൊക്കേഷൻ ഷെയർ ചെയ്യാൻ സാധിക്കും. 15 മിനിറ്റ്, 30 മിനിറ്റ്, ഒരു മണിക്കൂര്‍, രണ്ടു മണിക്കൂര്‍ എന്നിങ്ങനെയുള്ള ഇടവേളകളും ഇതിൽ സെറ്റ് ചെയ്യാവുന്നതാണ്.
READ MORE: New Year Deal: 48,999 രൂപയ്ക്ക് സ്പെഷ്യൽ ഓഫറിൽ Google Pixel 7 Pro ഇപ്പോൾ വാങ്ങാം…
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile