Good News! വിദേശ മലയാളികൾക്ക് UPI Payment, Google Pay-യുമായി കരാർ|TECH NEWS

Updated on 23-Jan-2024
HIGHLIGHTS

വിദേശത്തേക്ക് സഞ്ചരിക്കുന്നവർക്കും അവിടെ താമസിക്കുന്നവർക്കും ഇനി UPI ഉപയോഗിക്കാം

ഇതിനായി GPay, NPCI എന്നിവർ കൈകോർത്തു

ഇന്ത്യയ്ക്ക് പുറത്തും ഇനി Google Pay സേവനം ലഭിക്കും

ഇന്ത്യയുടെ മുഖ്യ പേയ്മെന്റ് മാർഗമായി മാറിയിരിക്കുകയാണ് UPI. ഇന്ന് ചെറുകിട കച്ചവടക്കാരും വൻകിട ബിസിനസുകൾക്കും യുപിഐ പേയ്മെന്റാണ് ഉപയോഗിക്കുന്നത്. എന്നാൽ വിദേശത്തേക്ക് സഞ്ചരിക്കുന്നവർക്കും അവിടെ താമസിക്കുന്നവർക്കും ഇത് പ്രയോജനപ്പെടുന്നില്ല. എന്നാൽ ഇതിനും ഇനി പരിഹാരമാവുകയാണ്.

UPI ഇനി വിദേശത്തും!

Unified Payments Interface എന്നതാണ് യുപിഐയുടെ പൂർണപേര്. NPCI ആണ് ഇത് വികസിപ്പിച്ചത്. ഇന്ത്യയിലെ ജനപ്രിയ യുപിഐ സേവനമാണ് Google Pay.
ഇപ്പോഴിതാ ഇന്ത്യയ്ക്ക് പുറത്തും ഇനി ഗൂഗിൾ പേ സേവനം ലഭിക്കും. ഇതിനായി GPay, NPCI എന്നിവർ കൈകോർത്തു. ഇതിലൂടെ വിദേശത്ത് ഡിജിറ്റൽ ഇടപാട് നടത്താൻ ഇന്ത്യൻ യാത്രക്കാർക്ക് സാധിക്കും. ഇങ്ങനെ വിദേശ കറൻസി, ക്രെഡിറ്റ്, ഫോറെക്സ് കാർഡുകൾ ആശ്രയിക്കാതെ പേയ്മെന്റ് നടത്താം.

UAE, കാനഡയിലും UPI

യൂറോപ്യൻ രാജ്യങ്ങളിൽ യുപിഐ, റുപേ കാർഡുകൾ സ്വീകരിക്കുന്നതിനായി 2023 ജൂലൈയിൽ കരാർ വന്നിരുന്നു. ഫ്രാൻസിന്റെ ലൈറയുമായാണ് എൻപിസിഐ അന്ന് ധാരണാപത്രം ഒപ്പുവച്ചത്. ഇതിന് പുറമെ ഇന്ത്യയുടെ അയൽപക്കങ്ങളിലും യുപിഐ ഒരു പേയ്‌മെന്റ് സംവിധാനമായി അംഗീകരിച്ചു. ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളാണ് ഈ അയൽ രാജ്യങ്ങൾ. മലയാളികളുടെ ഇഷ്ടരാജ്യങ്ങളായ കാനഡ, UAE തുടങ്ങിയ സ്ഥലങ്ങളിലും യുപിഐ അംഗീകരിച്ചു.

വിദേശ UPI ഈ ബാങ്കുകൾക്ക്

ഇന്ത്യൻ ബാങ്ക്, ആക്‌സിസ് ബാങ്ക്, ICICI ബാങ്ക് എന്നിവർ യുപിഐ ആപ്പ് വഴിയുള്ള ഇന്റർനാഷണൽ പേയ്മെന്റ് അനുവദിക്കുന്നു. SBI, DBS ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയും ഈ ലിസ്റ്റിലുണ്ട്.

UPI Update 2024

ഇന്ത്യയ്ക്ക് പുറത്തും യുപിഐ സേവനം വിപുലീകരിക്കുന്നതിനെ കുറിച്ച് ഗൂഗിൾ പേ ഡയറക്ടർ പ്രതികരിച്ചു. ‘അന്താരാഷ്ട്ര വിപണികളിൽ യുപിഐ വിപുലീകരിക്കുന്നതിൽ NPCI ഇന്റർനാഷണൽ പേയ്‌മെന്റിനോട് സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. ലളിതവും സുരക്ഷിതവും സൗകര്യപ്രദവുമായി പേയ്‌മെന്റ് നടത്താനുള്ള ചുവടുവയ്പ്പാണിത്.’ ഈ സംരഭത്തിൽ അഭിമാനമുണ്ടെന്നും ഡയറക്ടർ ദീക്ഷ കൗശൽ പറഞ്ഞു.

NIPL അഥവാ നാഷണൽ ഇന്റർനാഷണൽ പേയ്‌മെന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ റിതേഷ് ശുക്ലയും ഇക്കാര്യത്തിൽ പ്രതികരിച്ചു. ‘യുപിഐയെ ആഗോള തലത്തിലേക്ക് എത്തിക്കാൻ ഗൂഗിൾ പേയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. ഇതിലൂടെ ഇന്ത്യൻ യാത്രക്കാർക്ക് വിദേശ ഇടപാടുകൾ ലളിതമാക്കാനാകും. ഇതിലൂടെ വിജയകരമായി ഡിജിറ്റൽ പേയ്‌മെന്റ് പ്രവർത്തിപ്പിക്കാനാകും,’ എന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ: Insufficient balance? ഇനി അക്കൗണ്ടിൽ പണമില്ലെങ്കിലും UPI പേയ്മെന്റ് ഈസി!!!

യുപിഐ പേയ്മെന്റ് ഇന്ന് അനുദിനം അപ്ഡേറ്റിലാണ്. രണ്ട് മിനിറ്റിനുള്ളിൽ റീഫണ്ട് ലഭിക്കുന്ന പുതിയ സംവിധാനം റേസർപേ ആരംഭിച്ചു. പേയ്മെന്റ് ഫെയിൽ ആയ സാഹചര്യങ്ങളിൽ ഇത് വിനിയോഗിക്കാം.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :