Good News! UAE മലയാളികൾക്ക് പണം അയക്കാൻ Modi ഇതാ തുടക്കമിട്ടു…

Updated on 15-Feb-2024
HIGHLIGHTS

യുപിഐ റുപേ കാർഡ് പേയ്മെന്റിന് തുടക്കമിട്ട് Narendra Modi

ഫെബ്രുവരി 13നാണ് ഇന്ത്യൻ പ്രധാനമന്ത്രി യുഎഇയിൽ UPI തുടങ്ങിയത്

യുഎഇ രാഷ്ട്രമായ അബുദാബിയിലും ഇനി യുപിഐ റുപേ കാർഡ് സേവനം ഉപയോഗിക്കാം

UAE പ്രവാസി മലയാളികൾക്ക് ഇതാ സന്തോഷ വാർത്ത. പ്രധാനമന്ത്രി Narendra Modi Abu Dhabi-യിൽ UPI സേവനം ആരംഭിച്ചു. ഫെബ്രുവരി 13നാണ് ഇന്ത്യൻ പ്രധാനമന്ത്രി യുഎഇയിൽ യുപിഐ സർവ്വീസിന് തുടക്കമിട്ടത്. പ്രധാനമന്ത്രിയുടെ ഏഴാമത്തെ യുഎഇ സന്ദർശനത്തിലായിരുന്നു യുപിഐ ഉദ്ഘാടനം നടന്നത്. ഇവിടെ യുപിഐ റുപേ കാർഡ് പേയ്മെന്റാണ് ആരംഭിച്ചത്.

UAE-യിൽ UPI തുടങ്ങി Modi

പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നാണ് യുപിഐ സേവനം തുടങ്ങിയത്. ഫെബ്രുവരി 13നായിരുന്നു ഇതിന് തുടക്കമിട്ടത്. യുഎഇ രാഷ്ട്രമായ അബുദാബിയിലും ഇനി യുപിഐ റുപേ കാർഡ് സേവനം ഉപയോഗിക്കാം.

അതിർത്തി കടന്നുള്ള സേവനങ്ങൾക്ക് ഇന്ത്യയുമായി സുഗമമായി പ്രവർത്തിക്കാൻ ഇതിലൂടെ സാധിക്കും. പ്രത്യേകിച്ച് ഗൾഫ് മലയാളികൾക്ക് പണമിടപാടിന് ഇത് എളുപ്പമാർഗമാണ്.

UAE-യിൽ UPI തുടങ്ങി Modi

പ്രധാനമന്ത്രിയുടെ അബുദാബി സന്ദർശന വേളയിൽ കഴിഞ്ഞ വർഷം ജൂലൈയിൽ ഇതിനുള്ള നടപടി തുടങ്ങിയിരുന്നു. ഡിജിറ്റൽ പേയ്മെന്റിനും, മെസേജിങ് സിസ്റ്റങ്ങൾക്കും അന്ന് ഒപ്പുവച്ചു. ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് യുപിഐ സേവനങ്ങളുടെ പ്രവർത്തനവും ഇപ്പോൾ ആരംഭിച്ചത്.

UAE എഎഎൻഐയുമായി ബന്ധിപ്പിച്ച് UPI

പ്രസിഡന്റ് നഹ്യാൻ തന്റെ പേര് പതിച്ച ഒരു കാർഡ് സ്വൈപ്പ് ചെയ്തുകൊണ്ടാണ് യുപിഐയ്ക്ക് തുടക്കം കുറിച്ചത്. ഇനി ഇന്ത്യയുടെ യുപിഐ സേവനങ്ങൾ അബുദാബിയിലും ലഭ്യമാകും. ഇതിനായി ഇന്ത്യയുടെ യുപിഐ യുഎഇയിലെ AANIയുമായി ബന്ധിപ്പിച്ചിരിക്കുന്നു. യാതൊരു തടസ്സവുമില്ലാതെ യുപിഐ ട്രാൻസാക്ഷൻ നടപ്പിലാക്കാൻ ഇത് സഹായിക്കും.

ആഭ്യന്തര ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന മറ്റൊരു കരാറും മോദി ഒപ്പുവച്ചിരുന്നു. ജയ്‌വാൻ എന്നാണ് കരാറിന്റെ പേര്. സാമ്പത്തിക മേഖലാ സഹകരണം കെട്ടിപ്പടുക്കുന്നതിന് ഇത് സഹായിക്കും. യുഎഇയിലുടനീളം റുപേയുടെ സ്വീകാര്യത വർധിപ്പിക്കുന്നതിനും ഈ കരാർ ഉത്തേജനമാകും.

ഇന്ത്യയ്ക്ക് പുറത്ത് UPI സേവനങ്ങൾ

മുമ്പ് ഫ്രാൻസിൽ ഇന്ത്യയുടെ യുപിഐ സേവനം വിപുലീകരിച്ചിരുന്നു. ഇത്തവണ റിപ്പബ്ലിക് ദിന അതിഥിയായി എത്തിയത് ഫ്രാൻസ് പ്രസിഡന്റ് ആയിരുന്നു. ഡിജിറ്റൽ ഇന്ത്യയുടെ വികാസത്തിന് ഈ സന്ദർശനം സഹായിച്ചു. ഫ്രാൻസിലെ വിശ്വപ്രസിദ്ധമായ ഐഫെൽ ടവറിലാണ് രണ്ടാം തീയതി മോദി യുപിഐ തുടങ്ങിയത്. യുപിഐ ഗ്ലോബൽ ആക്കുന്നതിനുള്ള ചുവടുവയ്പ്പാണിതെന്ന് പ്രധാനമന്ത്രി ഉദ്ഘാടന സമയത്ത് വിവരിച്ചു.

READ MORE: UPI അക്കൗണ്ടിൽ ശ്രദ്ധിക്കൂ… എല്ലാ ഇടപാടുകൾക്കും ഒരേ അക്കൗണ്ടാണോ? എങ്കിൽ അപകടം

ഫെബ്രുവരി 12ന് ഇന്ത്യയുടെ അയൽപക്കങ്ങളിലും യുപിഐ സേവനം തുടങ്ങിയിരുന്നു. ശ്രീലങ്കയിലും മൗറീഷ്യസിലുമാണ് യുപിഐ തുടങ്ങിയത്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :