റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650; വരുന്നത് പുത്തൻ ഫീച്ചറുകളിൽ
ട്യൂബ്ലെസ് ടയറുകളും പുതിയ അലോയ് വീലുകളും അവതരിപ്പിച്ചിട്ടുണ്ട്
ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല
ബ്ലാക്കിൽ പുതിയ മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ ഒരുക്കിയിട്ടുണ്ട്
മിഡിൽ-വെയ്‌റ്റ് മോട്ടോർസൈക്കിൾ സെഗ്മെന്റിലെ തങ്ങളുടെ സാന്നിധ്യം ഊട്ടിയുറപ്പിക്കുകയാണ് റെട്രോ ക്ലാസിക് ടൂവീലർ നിർമാതാക്കളായ റോയൽ എൻഫീൽഡ് (Royal Enfield). ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി(Continental GT) എന്നിവയിലൂടെ 650 സിസി ശ്രേണി കൈപ്പിടിയിലാക്കിയിരിക്കുകയാണ് കമ്പനി. പാരലൽ ട്വിൻ മോട്ടോർസൈക്കിളുകൾക്ക് ട്യൂബ്ലെസ് ടയറുകളും പുതിയ അലോയ് വീലുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ എപ്പോൾ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 (Royal Enfield Interceptor 650) അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ട്യൂബ്‌ലെസ് ടയറുകളും അലോയ് വീലുകളും മോട്ടോർസൈക്കിളുകളുടെ റൈഡിംഗ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കും. പുതുക്കിയ ഇന്റർസെപ്റ്റർ 650(Interceptor 650), കോണ്ടിനെന്റൽ ജിടി (Continental GT) എന്നിവയും OBD2 നിലവാരത്തിലുള്ള എഞ്ചിനോടൊപ്പം ഉടൻ വിപണിയിലെത്തും.
രണ്ട് മോട്ടോർസൈക്കിളുകളിൽ വരുത്തിയ മറ്റ് മാറ്റങ്ങളിൽ പുതിയ എൽഇഡി ഹെഡ്‌ലൈറ്റ് ഉൾപ്പെടുന്നു, ഇത് അടുത്തിടെ പുറത്തിറക്കിയ സൂപ്പർ മെറ്റിയർ 650, യുഎസ്ബി ചാർജർ, പുതിയ സ്വിച്ച് ഗിയർ എന്നിവയിൽ നിന്ന് കടമെടുത്തതാണെന്ന് തോന്നുന്നു. രണ്ട് ബൈക്കുകളിലും പുതിയ ഡ്യുവൽ-ടോൺ പെയിന്റ് സ്കീമുകൾ ഉണ്ട്. കോണ്ടിനെന്റൽ GT 650 (Continental GT 650)-ലെ പുതിയ നിറങ്ങളിൽ അപെക്‌സ് ഗ്രേ, സ്ലിപ്പ് സ്ട്രീം ബ്ലൂ എന്നിവ ഉൾപ്പെടുന്നു, അതേസമയം ഇന്റർസെപ്റ്റർ 650 (Interceptor 650)-ന് ബാഴ്‌സലോണ ബ്ലൂ, ബ്ലാക്ക് റേ എന്നിവ ലഭിക്കുന്നു.
അതോടൊപ്പം പുത്തൻ നിറങ്ങളിൽ 650 ഇരട്ടകളെ അണിയിച്ചൊരുക്കാനും റോയൽ എൻഫീൽഡ് തയാറായിട്ടുണ്ടെന്നതാണ് ആകർഷമാവുന്ന മറ്റൊരു കാര്യം. ബ്രാൻഡ് പുതിയ പതിപ്പിനെ "ബ്ലാക്ക്-ഔട്ട്" വേരിയന്റുകൾൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ട്യൂബഡ് ടയറുകളിൽ പ്രവർത്തിക്കുന്ന മുന്നിലും പിന്നിലുമായി വിന്റേജ് വയർ-സ്‌പോക്ക്ഡ് വീലുകളുള്ള വേരിയന്റികൾക്ക് പുറമെ ഇവ തെരഞ്ഞെടുക്കാനാവും.
ബ്ലാക്കിൽ ഒരുക്കിയിരിക്കുന്ന പുതിയ മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ തീർച്ചയായും മോഡലുകളുടെ പ്രായോഗികത വർധിപ്പിക്കുമെന്നതിൽ തർക്കമൊന്നുമില്ല. പഞ്ചർ സമയത്ത് ട്യൂബ് ടയറുകൾ മാറ്റുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഉപഭോക്താക്കൾ വളരെയധികം ആവശ്യപ്പെട്ടിരുന്ന ഒരു സവിശേഷതയാണിത്. സൂപ്പർ മീറ്റിയർ 650 ക്രൂയിസറിൽ നിന്നും കടമെടുത്ത എൽഇഡി ഹെഡ്‌ലാമ്പുകളും സ്വിച്ച് ഗിയറുമാണ് ഇതിലെ പ്രധാന മാറ്റം. സൂപ്പർ മീറ്റിയർ 650, ക്ലാസിക് റീബോൺ, മീറ്റിയോർ 350 എന്നിവയിൽ ഉപയോഗിക്കുന്ന സ്വിച്ച് ഗിയർ തന്നെയാണ് ഈ പ്രീമിയം മോട്ടോർസൈക്കിളുകളിലും ഇടംപിടിച്ചിരിക്കുന്നത്. ഇതിനുപുറമെ സ്‌മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യുന്നതിനുള്ള യുഎസ്‌ബി ചാർജറും കമ്പനി മോഡലുകളിലേക്ക് അവതരിപ്പിച്ചിട്ടുണ്ട്. 650 ട്വിൻസിലെ ഓരോ മോഡലുകളിലും കൊണ്ടുവന്നിരിക്കുന്നത്.
പരമാവധി 47 bhp കരുത്തിൽ 52 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ള പാരലൽ ട്വിൻ എഞ്ചിൻ സ്ലിപ്പറും അസിസ്റ്റ് ക്ലച്ചുള്ള ആറു സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇന്റർസെപ്റ്റർ (Interceptor), കോണ്ടിനെന്റൽ ജിടി (Continental GT) ഇരട്ടകൾ നിലവിൽ 2.90 ലക്ഷം രൂപ മുതൽ 3.14 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഇനിയും 650 പ്ലാറ്റ്ഫോമിലേക്ക് നിരവധി മോഡലുകളെ അവതരിപ്പിക്കാനുള്ള പദ്ധതിയുമായാണ് റെട്രോ ക്ലാസിക് ബ്രാൻഡ് മുന്നോട്ടു പോവുന്നത്.