ക്യാമറ ക്വാളിറ്റിയിൽ ഓപ്പോയ്ക്ക് ഒപ്പമെത്തിയിട്ടുള്ള ആൻഡ്രോയിഡ് ഫോണുകൾ വിരളമാണ്. ഇക്കഴിഞ്ഞ വർഷമാണെങ്കിൽ ഓപ്പോയുടെ F21 Pro എത്തിയത് മൈക്രോസ്‌കോപ്പ് ലെൻസുമായാണ്. 128GB+ 8GB സ്റ്റോറേജുമായി വരുന്ന Oppo F21 Proയുടെ വിപണിവില 27,999 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ഏകദേശം 10,000 രൂപയ്ക്ക് അടുത്ത് വിലക്കുറവിൽ ആ ഹാൻഡ്സെറ്റ് സ്വന്തമാക്കാൻ അവസരം ലഭിച്ചാൽ നിങ്ങൾ പാഴാക്കുമോ?
ഒരു ഫോൺ വാങ്ങാനുള്ള പദ്ധതിയിലാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ ഓഫർ വളരെ അനുയോജ്യമാണ്. ഓപ്പോ എഫ്21 പ്രോയുടെ വിലയും ഓഫറും ഫീച്ചറുകളും വിശദമായി ചുവടെ നൽകുന്നു.
ഓപ്പോ എഫ് 21 പ്രോ ഇപ്പോൾ 25% തൽക്ഷണ കിഴിവും അഞ്ച് ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ഉൾപ്പെടുത്തി വൻ ഡിസ്‌കൗണ്ടിൽ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാം.
ഫ്ലിപ്കാർട്ടിൽ Oppo F21 Proയ്ക്കായി നൽകുന്ന കിഴിവുകൾ ഏതൊക്കെയെന്ന് അറിയാം… Oppo F21 Proയ്ക്ക് ഫ്ലിപ്കാർട്ട് 25% തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതായത്, 7000 രൂപ തൽക്ഷണ കിഴിവാണ് ഇങ്ങനെ ലഭിക്കുന്നത്. ഓപ്പോ എഫ് 21 പ്രോ നിങ്ങൾക്ക് 20,999 രൂപയ്ക്ക് വാങ്ങാം. തീരുന്നില്ല, 2000 രൂപ വരെ കിഴിവ് നൽകുന്ന ബാങ്ക് ഓഫറുകളും Flipkart ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ബാങ്ക് ഓഫറുകൾ കൂടി ചേർക്കുമ്പോൾ 18,999 രൂപയ്ക്ക് നിങ്ങളുടെ കൈയിൽ ഒരു ഓപ്പോ ഫോൺ ഇരിക്കും.
PNB ക്രെഡിറ്റ് കാർഡിന് 10% തൽക്ഷണ കിഴിവ്, അതായത് 1000 Rs.ന്റെ കിഴിവ്.
Flipkart Axis Bank Card ഉപയോഗിച്ചാണ് പർച്ചേസ് എങ്കിൽ 5% ക്യാഷ്ബാക്ക്.
ICICI ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ₹2000 കിഴിവ്.
SBI ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ₹2000 കിഴിവ്.
ഇതുകൂടാതെ, Oppo F21 Pro ഒരു ഓഫറോടെ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. ഇതൊരു എക്സ്ചേഞ്ച് ഓഫറാണ്. 20,000 രൂപ വരെ ഇതിലൂടെ കിഴിവ് ലഭിക്കും.
8 GB റാമും 128 GB സ്റ്റോറേജുമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 640ആണ് ഓപ്പോ എഫ് 21 പ്രോയ്ക്ക് കരുത്തേകുന്നത്. ഇത് Android 12 അടിസ്ഥാനമാക്കിയുള്ള ColorOS 12.1ലാണ് പ്രവർത്തിക്കുന്നത്. Oppo F21 Pro 1080 x 2400 പിക്സൽ റെസല്യൂഷനോട് കൂടിയ 6.43 AMOLED ഡിസ്പ്ലേ അവതരിപ്പിക്കുന്നു. ഡിസ്പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റും കൂടാതെ Gorilla Glass 5ഉം വരുന്നു. 64 MP ക്യാമറ, 2 MP ലെൻസ്, 2 MP ഡെപ്ത് സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് Oppo F21 പ്രോയ്ക്കുള്ളത്. 33 W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4500mAh ബാറ്ററിയാണ് ഓപ്പോയുടെ ഈ ഫോണിൽ വരുന്നത്.