Latest Gold Rate: കൂപ്പുകുത്തി താഴേയ്ക്ക്, ഇന്ന് ആശ്വാസത്തിന്റെ സ്വർണവില

Updated on 09-Oct-2024
HIGHLIGHTS

കൊടുമുടിയിലെത്തിയ Gold Rate വീണ്ടും താഴേക്ക്

ഈ അടുത്ത 3 ദിവസങ്ങളിലെ നിരക്ക് ആശ്വാസം തരുന്നതാണ്

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന്

Gold Rate Today: കൊടുമുടിയിലെത്തിയ സ്വർണ നിരക്ക് വീണ്ടും താഴേക്ക്. ഒറ്റയടിക്ക് 560 രൂപയാണ് പവന് കുറവ് വന്നത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.

Gold Rate Today Update

ഒക്ടോബർ ആദ്യവാരമെല്ലാം സ്വർണ വിപണി പിടിതരാതെ കുതിക്കുകയായിരുന്നു. എന്നാൽ ഈ അടുത്ത 3 ദിവസങ്ങളിലെ നിരക്ക് ആശ്വാസം തരുന്നതാണ്.

അന്താരാഷ്ട്ര സ്വർണ്ണവിലയിൽ നേരിയ കുറവ് വന്നതാണ് സ്വർണവില ഇടിയാൻ കാരണം. തിങ്കളാഴ്ച മുതൽ സ്വർണവില താഴെയ്ക്ക് വന്നതോടെ, മൊത്തം 820 രൂപയുടെ കുറവുണ്ടായി.

Gold Rate: കേരളത്തിലെ സ്വർണ നിരക്ക്

ഇന്ന് ഇന്ന് ഒരു പവൻ സ്വർണത്തിന് കേരളത്തിൽ വില 56,240 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പവന് 560 രൂപ കുറഞ്ഞപ്പോൾ, ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപ കുറഞ്ഞ്, 7,030 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,810 രൂപയുമായി.

5 ദിവസം മുമ്പ് വരെ റെക്കോഡ് നിരക്കിലായിരുന്നു സ്വർണവില. സ്വർണം സ്ഥിരനിക്ഷേപമായി കാത്തിരിക്കുന്നവർക്ക് ഇത് ആശ്വാസവാർത്തയായിരുന്നു. ഇന്ന് സ്വർണ നിരക്കിൽ കുറവുണ്ടായെങ്കിലും, വിവാഹവിപണിയ്ക്ക് ആശ്വാസമാകില്ല.

കാരണം സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുകയാണ്. സെപ്തംബറിൽ ആദ്യം കുറഞ്ഞും, പിന്നീടങ്ങോട്ട് കുതിച്ചുമായിരുന്നു നിരക്ക്. ഈ മാസവും റെക്കോഡ് നിരക്കിലെത്തി, താഴേക്ക് ചാടുകയാണ്. അതിനാൽ ഈ കയറ്റിറക്കങ്ങൾ വിവാഹ വിപണിയെയും ബാധിക്കുമെന്നാണ് കരുതുന്നത്.

Silver Price Today

സ്വർണത്തിനൊപ്പം വെള്ളിയും താഴേക്ക് വന്നിട്ടുണ്ട്. ഇന്ന് വെള്ളി നിരക്കിൽ 2 രൂപയാണ് കുറഞ്ഞത്. ഇങ്ങനെ സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയുടെ വില 96 രൂപയായി.

ഈ മാസത്തെ സ്വർണവില (ഒക്ടോബർ 2024)

ഒക്ടോബർ 1- 56400 രൂപ, ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു.
ഒക്ടോബർ 2- 56800 രൂപ, ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു.
ഒക്ടോബർ 3- 56880 രൂപ, ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു.
ഒക്ടോബർ 4- 56960 രൂപ, ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു.

Read More: Onam Bumper 2024: 25 കോടി ആരടിക്കും? ഇനി മണിക്കൂറുകൾ മാത്രം, Lottery നറുക്കെടുപ്പ് Live ആയി കാണാം

ഒക്ടോബർ 5- 56,960 രൂപ, സ്വർണ വിലയിൽ മാറ്റമില്ല
ഒക്ടോബർ 6- 56,960 രൂപ, സ്വർണ വിലയിൽ മാറ്റമില്
ഒക്ടോബർ 7- 56,800 രൂപ, ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു
ഒക്ടോബർ 8- 56,800 രൂപ, സ്വർണ വിലയിൽ മാറ്റമില്ല
ഒക്ടോബർ 9- 56,240 രൂപ, ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :