Gold വിപണിയിൽ നിന്നും വീണ്ടും ആശ്വാസ വാർത്ത!

Updated on 25-May-2023
HIGHLIGHTS

കഴിഞ്ഞ ദിവസം സ്വർണവിലയിൽ വർധനവുണ്ടായിരുന്നു

എന്നാൽ സംസ്ഥാനത്ത് ഇന്ന് സ്വർണവില താഴ്ന്നു

ഇടയ്ക്കിടെ കൂടിയും കുറഞ്ഞും സ്വർണവിപണി നിരക്കിൽ ചാഞ്ചാട്ടം തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് സ്വർണവില താഴ്ന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 360 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 44,640 രൂപയായി.

Gold price today

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണിവില 5580 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 40 രൂപ കുറഞ്ഞതോടെ വിപണിവില 4620 രൂപയുമായി. എന്നാൽ കഴിഞ്ഞ ദിവസം സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. അതായത്, ഒരു പവൻ സ്വർണത്തിന് 200 രൂപ കൂടി 45,000 രൂപ വിപണിവില എത്തി. എന്നാൽ ഇന്ന് 360 രൂപ ഇടിഞ്ഞത് സ്വർണത്തെ വീണ്ടും 44,000 രൂപ റേയ്ഞ്ചിലേക്ക് എത്തിച്ചു. 

സ്വർണവില ഒരു പവൻ (8 ഗ്രാം) മെയ് മാസത്തിലെ നിരക്കുകൾ

മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു

മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു

മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു

മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു 

മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു

മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു

മെയ് 11: 45,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 12: 45,240 രൂപ- ഒരു പവന് 320 രൂപ കുറഞ്ഞു

മെയ് 13: 45,320 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 14: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 15: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 16: 45,400 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 17: 45,040 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു

മെയ് 18: 44,880 രൂപ- ഒരു പവന് 160 രൂപ കുറഞ്ഞു

മെയ് 19: 44,640 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു

മെയ് 20: 45,040 രൂപ- ഒരു പവന് 400 രൂപ വർധിച്ചു

മെയ് 21: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 22: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 23: 44,800 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു

മെയ് 24: 45,000 രൂപ- ഒരു പവന് 200 രൂപ വർധിച്ചു

മെയ് 25: 44,640 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു

Silver price today

ഇന്ന് സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും കുറവുണ്ടായി. ഇന്ന് 1 രൂപയാണ് Silve priceൽ കുറഞ്ഞത്. ഇങ്ങനെ ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 77 രൂപയാണ് വിപണിയിലെ വില. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ലാത്തതിനാൽ, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 103 രൂപയാണ് വിപണിയിൽ വില വരുന്നത്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :