മെയ് സ്വർണപ്രേമികൾക്ക് അനുകൂലമാണോ? ഇന്നത്തെ Gold price പറയുന്നതെന്ത്?

Updated on 02-May-2023
HIGHLIGHTS

ഇന്ന് സ്വർണത്തിനും വെള്ളിയ്ക്കും മാറ്റമില്ല

കഴിഞ്ഞ ദിവസം സ്വർണവില കുറഞ്ഞു, വെള്ളി വില 1 രൂപ വർധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Today's gold rate) മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 44,560 രൂപയാണ് വില. കഴിഞ്ഞ ദിവസം സ്വർണവില (Gold price) 120 രൂപ കുറഞ്ഞതും ആശ്വാസകരമായിരുന്നു. 

മെയ് മാസം Gold കുതിക്കുമോ കിതയ്ക്കുമോ?

ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിൽ 5570 രൂപയിൽ വ്യാപാരം നടക്കുന്നു. മെയ് ആദ്യ ദിവസം സ്വർണവില താഴ്ന്നതും, രണ്ടാം ദിവസം സ്വർണവില വർധിച്ചതും ഏപ്രിൽ മാസം പോലെ വൻറെക്കോഡിൽ സ്വർണം കുതിക്കില്ല എന്ന പ്രതീക്ഷ നൽകുന്നു. എങ്കിലും, സ്വർണവില ഉയരാൻ സാധ്യതയുണ്ടെന്നാണ് രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടം സൂചിപ്പിക്കുന്നത്. പണപ്പെരുപ്പം, പലിശ നിരക്ക്, സാമ്പത്തിക വളർച്ച, US ഡോളറിന്റെ നില എന്നിവയെല്ലാം സ്വർണവിപണിയിലും നേരിട്ട് സ്വാധീനം ചെലുത്തുന്നുവെന്ന് പറയാം.

തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപ കുറഞ്ഞ് 5570 രൂപ വിപണി വിലയിൽ എത്തി.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 10  രൂപ കുറഞ്ഞ് 4625 രൂപയുമായി. ഇന്നും ഇതേ നിരക്കിലാണ് സ്വർണം വിപണനം നടക്കുന്നത്.

ഇന്നത്തെ വെള്ളിവില (Today's Silver rate)

ഇന്ന് വെള്ളിവില(Silver price)യും മാറ്റമില്ല. എങ്കിലും കഴിഞ്ഞ ദിവസം വെള്ളി വില 1 രൂപ കൂടി 81 രൂപ വിപണിവിലയിൽ എത്തി. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 103 രൂപയിലാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളി വിൽപ്പന നടക്കുന്നത്.

സ്വർണം നിക്ഷേപമാക്കേണ്ടവർക്ക്…. (Gold as investment)

സ്വർണവും വെള്ളിയും നിക്ഷേപ സാധ്യത കൂടിയ ലോഹങ്ങളാണ്. ഭൗതിക സ്വർണം വാങ്ങി കരുതുന്നതോ, ബാങ്കിൽ സൂക്ഷിക്കുന്നതോ മികച്ച ആശയമാണ്. പഴയകാലം മുതൽ ഇതുതന്നെയാണ് കേരളീയർ പിന്തുടർന്ന് പോകുന്നത്. എന്നാൽ, ഇങ്ങനെ മാത്രമല്ല, ഡിജിറ്റൽ ​ഗോൾഡ് (Digital gold), ഗോൾഡ് ഇടിഎഫ് (Gold etf) ആയോ മ്യൂച്വൽ ഫണ്ടുകളായോ സ്വർണം വാങ്ങി സമ്പാദ്യമാക്കാവുന്നതാണ്. സ്വർണം ഈ വർഷം വൻകുതിപ്പിലാണ്. അതിനാൽ തന്നെ ഒരു ഉപഭോഗ ഉൽപ്പന്നമെന്നതിന് പുറമെ സ്വർണം നിക്ഷേപമോ സമ്പാദ്യമോ എന്ന രീതിയിൽ ആസ്തിയാക്കാം. സ്വർണത്തിന്റെ മുന്നേറ്റവും ഇതിനുള്ള വ്യക്തമായ സൂചനയാണ് നൽകുന്നതെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു. 

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :