സംസ്ഥാനത്ത് ഇന്ന് സ്വർണവില (Today's gold price) ഉയർന്നു. കഴിഞ്ഞ ആഴ്ച റെക്കോഡ് നിരക്കിൽ വർധിച്ച സ്വർണവില ശനിയാഴ്ച ഇടിഞ്ഞു. എന്നാൽ ഇന്ന് വീണ്ടും Gold rate ഉയരുകയായിരുന്നു.
ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണം 45,280 രൂപ എന്ന വിലയിലേക്ക് എത്തി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 10 രൂപ വർധിച്ച് 5660 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 5 രൂപയും കൂടി. ഇതോടെ വിപണി വില 4700 രൂപയുമായി. എന്നാൽ, ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞ് 45,200 എന്ന വിപണി വിലയിലെത്തി. അതിന് തൊട്ടുമുമ്പുള്ള 3 ദിവസങ്ങളിലും വൻകയറ്റമാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന് വെള്ളിയാഴ്ച 160 രൂപയും, വ്യാഴാഴ്ച 560 രൂപയും, ബുധനാഴ്ച 640 രൂപയും വർധിക്കുകയുണ്ടായി. ഇതാണ് 45,760 രൂപ എന്ന റെക്കോഡ് നിരക്കിലേക്ക് സ്വർണത്തിനെ എത്തിച്ചത്.
വിലക്കയറ്റം രാജ്യത്തെ സ്വർണവിപണിയെയും കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതായത്, പൊള്ളുന്ന വിലയിൽ സ്വർണമെത്തിയതോടെ മാർച്ച് വരെയുള്ള 2023ലെ കണക്കിൽ സ്വർണത്തിന്റെ ആവശ്യകതയിൽ 17 ശതമാനം ഇടിവ് രേഖപ്പെടുത്തി. അമേരിക്കയിലെ ബാങ്ക് പ്രതിസന്ധിയും ഡോളറുമാണ് സ്വർണത്തിന്റെ വിലക്കയറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
22 കാരറ്റ് സ്വർണത്തിന്
ചെന്നൈ: 57,100 രൂപ
ബെംഗളൂരു: 56,650 രൂപ
ഹൈദരാബാദ്: 56,600 രൂപ
മുംബൈ: 56,600 രൂപ
ഡൽഹി: 56,750 രൂപ
കൊൽക്കത്ത: 56,600 രൂപ
പൂനെ: 56,600 രൂപ
സൂററ്റ്: 56,650 രൂപ
വിശാഖപട്ടണം: 56,600 രൂപ
അഹമ്മദാബാദ്: 56,650 രൂപ
24 കാരറ്റ് സ്വർണത്തിന്
ചെന്നൈ:പ 62,290 രൂപ
ബെംഗളൂരു: 61,800 രൂപ
ഹൈദരാബാദ്: 61,750 രൂപ
മുംബൈ: 61,750 രൂപ
ഡൽഹി: 61,900 രൂപ
കൊൽക്കത്ത: 61,750 രൂപ
സൂററ്റ്: 61,800 രൂപ
പൂനെ: 61,750 രൂപ
വിശാഖപട്ടണം: 61,750 രൂപ
അഹമ്മദാബാദ്: 61,800 രൂപ
ഇന്ന് സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് ഇന്ന് 83 രൂപയാണ് വിപണിവില. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്കാകട്ടെ 103 രൂപയാണ് വില വരുന്നത്.