Gold Price ഇന്ന് ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ കുറവുണ്ടാകാത്തതിനാൽ ഇന്ന് സ്വർണം 46000ത്തിന് മുകളിലേക്ക് കുതിക്കുകയാണ്. ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് 600 രൂപ വർധിച്ചതോടെ വിപണിവില 46,480 രൂപയിലെത്തി. ഇങ്ങനെ കുതിപ്പ് തുടരുകയാണെങ്കിൽ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ സ്വർണവില 50,000 രൂപയിലേക്ക് എത്തുമെന്ന് ഉറപ്പിക്കാം.
ഇതോടെ ഞെട്ടിക്കുന്ന വിലയിലാണ് ഇന്നത്തെ സ്വർണവിപണി. കേരളത്തിൽ ഒരു പവൻ സ്വർണത്തിന് ഇപ്പോൾ വില 46480 രൂപയാണ്. 50,000 രൂപയ്ക്ക് അടുത്ത് ഒരു പവൻ സ്വർണത്തിന് വില വരുന്നത് ഇതാദ്യമായാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവിലയിൽ നിന്ന് ഇന്നത്തെ സ്വർണനിരക്കിന് 2000 രൂപയുടെ അന്തരമുണ്ട്.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5810 രൂപയാണ്. ഇന്ന് കൂടിയത് 75 രൂപയാണ്. ഇങ്ങനെ സ്വർണം കുതിക്കുന്നത് വാങ്ങുന്നവർക്ക് നെഞ്ചിടിപ്പാണെങ്കിലും സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് അനുകൂല സമയമാണ്. കാരണം, രു പവന് 45000 രൂപ വരെ വിൽപ്പനയിൽ നിന്ന് നേടാനാകുമെന്നാണ് കണക്കുകൂട്ടൽ.
നവംബർ 1: 45,120 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു
നവംബർ 2: 45,200 രൂപ- ഒരു പവന് 80 രൂപ വർധിച്ചു.
നവംബർ 3: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു.
നവംബർ 4: 45,200 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു.
നവംബർ 5: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല.
നവംബർ 6: 45,080 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു.
നവംബർ 7: 45,000 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു.
നവംബർ 8: 44,880 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു.
നവംബർ 9: 44,560 രൂപ- ഒരു പവന് 320 രൂപ കുറഞ്ഞു.
നവംബർ 10: 44,800 രൂപ- ഒരു പവന് 240 രൂപ വർധിച്ചു.
നവംബർ 11: 44,444 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു.
നവംബർ 12: 44,444 രൂപ- സ്വർണവിലയിൽ മാറ്റമില്ല
നവംബർ 13: 44,360 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു.
നവംബർ 14: 44,440 രൂപ- ഒരു പവന് 80 രൂപ വർധിച്ചു.
നവംബർ 15: 44,760 രൂപ- ഒരു പവന് 320 രൂപ വർധിച്ചു.
നവംബർ 16: 44,760 രൂപ- സ്വർണവിലയിൽ മാറ്റമില്ല.
നവംബർ 17: 44,760 രൂപ- ഒരു പവന് 480 രൂപ വർധിച്ചു.
നവംബർ 18: 45,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല.
നവംബർ 19: 45,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല.
നവംബർ 20: 45,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല.
നവംബർ 21: 45,480 രൂപ- ഒരു പവന് 240 രൂപ വർധിച്ചു.
Read More: ഈ ഫോണുകളിൽ ഇനി Calender ആപ്പ് ലഭിക്കില്ല! എന്താണ് കാരണം?
നവംബർ 22: 45,480 രൂപ- സ്വർണവിലയിൽ മാറ്റമില്ല.
നവംബർ 23: 45,480 രൂപ- സ്വർണവിലയിൽ മാറ്റമില്ല.
നവംബർ 24: 45,480 രൂപ- സ്വർണവിലയിൽ മാറ്റമില്ല.
നവംബർ 25: 45,680 രൂപ- ഒരു പവന് 200 രൂപ വർധിച്ചു.
നവംബർ 26: 45,680 രൂപ- സ്വർണവിലയിൽ മാറ്റമില്ല.
നവംബർ 27: 45,880 രൂപ- ഒരു പവന് 200 രൂപ വർധിച്ചു.
നവംബർ 28: 45,880 രൂപ- സ്വർണവിലയിൽ മാറ്റമില്ല.
നവംബർ 29: 46,480 രൂപ- ഒരു പവന് 600 രൂപ വർധിച്ചു.
സ്വർണവിലയിൽ മാത്രമല്ല വെള്ളിയിലും വർധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിയ്ക്ക് 0.70 രൂപ ഉയർന്നിട്ടുണ്ട്. ഇങ്ങനെ ഒരു ഗ്രാം വെള്ളിയ്ക്ക് ഇന്ന് വിപണിയിൽ 82.20 രൂപയാണ് വില.