Gold Price ഇന്നും റെക്കോഡ് വിലയിൽ കുതിക്കുന്നു. കേരളത്തിൽ ഒരു പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വർധിച്ചു. ഏകദേശം 60,000 രൂപയ്ക്ക് അടുത്ത് എത്തുകയാണ് സ്വർണവില.
അര ലക്ഷം കടന്ന Gold rate ഇന്ന് 57,000-ത്തിലേക്ക് അടുക്കുന്നു. ഇന്നത്തെ സ്വർണനിരക്ക് ഗ്രാമിനും പവനും എത്രയാണെന്ന് നോക്കാം. എന്തുകൊണ്ടാണ് പിടിതരാതെ സ്വർണവില കുതിയ്ക്കുന്നതെന്നും പരിശോധിക്കാം.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 10 രൂപ ഉയർന്നിട്ടുണ്ട്. ഇങ്ങനെ 7,120 രൂപ വിലയിൽ സ്വർണനിരക്ക് എത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5,885 രൂപയാണ്. ഒരു പവൻ സ്വർണത്തിനാകട്ടെ 80 രൂപ കൂടിയതിനാൽ 56,960 രൂപയായി.
തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇങ്ങനെ 560 രൂപയുടെ വർധന ഉണ്ടായിട്ടുണ്ട്. ഇന്ന് 56,960 രൂപയിൽ എത്തിയതിനാൽ 40 രൂപ കൂടിയാൽ 57,000 രൂപയാകും.
വെള്ളിയ്ക്കും ഇന്ന് വില ഉയർന്നിട്ടുണ്ട്. രണ്ട് രൂപയാണ് നിരക്ക് കൂടിയത്. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.
ഒക്ടോബർ മാസത്തിലെ റെക്കോഡ് നിരക്കാണ് ഇന്ന്.
ആഗോളവിപണിയിലെ ചാഞ്ചാട്ടം തന്നെയാണ് സ്വർണവില കുതിക്കാനുള്ള കാരണവും. ആഗോള ഓഹരി, കടപ്പത്ര വിപണികളിൽ സമ്മർദം നേരിടുന്നു. ഇറാൻ-ഇസ്രയേൽ സംഘർഷം ഇതിന് പശ്ചാത്തലമാകുന്നു. എക്കാലത്തെയും സുരക്ഷിത നിക്ഷേപമാണല്ലോ സ്വർണം. യുദ്ധം ഓഹരി, കടപ്പത്രങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന് ഭയപ്പെടുന്നുണ്ട്.
ഇങ്ങനെ പലരും സ്വർണം വാങ്ങുന്ന പ്രവണത വർധിച്ചു. ഇങ്ങനെ നിക്ഷേപമായി സ്വർണം വാങ്ങുന്ന ഡിമാൻഡ് വർധിച്ചതിനാൽ സ്വർണനിരക്കും ഉയരുന്നു. ഇത് മാത്രമല്ല സ്വർണവിപണിയെ സ്വാധീനിക്കുന്നത്.
പതിവ് പോലെ യുഎസ് ഡോളറും കാരണമാകുന്നുണ്ട്. അമേരിക്കയുടെ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്. ഗവൺമെന്റിന്റെ ഓഹരികളെയും കടപ്പത്രങ്ങളെയും ഇത് ബാധിച്ചേക്കും. ഇങ്ങനെയും സ്വർണവില കൂടും.
Read More: UPI Tips: UPI PIN റീസെറ്റ് ചെയ്യാം, ഈസിയായി Aadhaar കാർഡിലൂടെ…