Gold Price Today: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൊടുമുടിയിൽ. ഇന്ന് മാത്രമായി ഒരു പവന് 640 രൂപയുടെ വർധനവുണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന് കേരളത്തിലെ വില 5,7920 രൂപയാണ്. ഗ്രാമിന് 80 രൂപ കൂടിയതോടെ 7,240 രൂപയുമായി.
സംസ്ഥാനത്ത് 18 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന് 5985 രൂപയാണ് വില. അതേ സമയം കേരളത്തിന് പുറത്ത് ബെംഗളൂരു, മുംബൈ പോലുള്ളയിടങ്ങളിൽ 70,684 രൂപയാണ് പവന് വില. ഇവിടെ 10 ഗ്രാമാണ് ഒരു പവനായി കണക്കാക്കുന്നത്. സ്വർണം ഇപ്പോൾ സർവ്വകാല റെക്കോഡിലെത്തുകയാണ്. ഇതേ രീതിയിൽ സ്വർണനിരക്ക് ഉയർന്നാൽ ഒക്ടോബറിന് മുന്നേ വില 60,000 കടക്കും.
കഴിഞ്ഞ എട്ട് ദിവസത്തിനിടെ 1,720 രൂപയാണ് പവന് ഉയർന്നത്. കഴിഞ്ഞ പത്ത് ദിവസങ്ങളായി റെക്കോഡ് നിരക്കിലാണ് സ്വർണം കുതിയ്ക്കുന്നത്. കണക്കുകൾ പ്രകാരം 2.80 ശതമാനമാണ് സ്വർണവില ഈ കാലയളവിൽ വർധിച്ചത്. ഒക്ടോബർ 16-നാണ് സ്വർണനിരക്ക് 57,000 കടന്നത്.
പ്രവാസികൾക്കും സ്വർണവിലയിൽ രക്ഷയില്ലെന്നതാണ് മറ്റൊരു വാർത്ത. കഴിഞ്ഞ ദിവസം ദുബായിലെ സ്വർണനിരക്ക് 300 ദിര്‍ഹം കടന്നു. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 324.25 ദിര്‍ഹമാണ് ഇപ്പോൾ വില.
സ്വർണവില ഇത്രയും ഉയരത്തിലെത്താൻ യുദ്ധങ്ങൾ മാത്രമല്ല കാരണം. യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും സ്വാധീനിക്കുന്നുണ്ട്. കാരണം ഈ സാഹചര്യത്തിൽ സ്വർണത്തെ പലരും സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നു. അതിനാൽ തന്നെ സ്വർണത്തിനായുള്ള ഡിമാൻഡും വർധിക്കുകയാണ്.
ഒക്ടോബർ 1- 56400 രൂപ, ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു.
ഒക്ടോബർ 2- 56800 രൂപ, ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു.
ഒക്ടോബർ 3- 56880 രൂപ, ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു.
ഒക്ടോബർ 4- 56960 രൂപ, ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു.
ഒക്ടോബർ 5- 56,960 രൂപ, സ്വർണ വിലയിൽ മാറ്റമില്ല
ഒക്ടോബർ 6- 56,960 രൂപ, സ്വർണ വിലയിൽ മാറ്റമില്
ഒക്ടോബർ 7- 56,800 രൂപ, ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു
ഒക്ടോബർ 8- 56,800 രൂപ, സ്വർണ വിലയിൽ മാറ്റമില്ല
ഒക്ടോബർ 9- 56,240 രൂപ, ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു
ഒക്ടോബർ 10- 56,200 രൂപ, ഒരു പവൻ സ്വർണത്തിന് 40 രൂപ കുറഞ്ഞു
ഒക്ടോബർ 11- 56,760 രൂപ, ഒരു പവൻ സ്വർണത്തിന് 560 രൂപ വർധിച്ചു
ഒക്ടോബർ 12- 56,960 രൂപ, ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ചു
ഒക്ടോബർ 13- 56,960 രൂപ, സ്വർണവിലയിൽ മാറ്റമില്ല
ഒക്ടോബർ 14- 56,960 രൂപ, സ്വർണവിലയിൽ മാറ്റമില്ല
ഒക്ടോബർ 15- 56,760 രൂപ, ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു
ഒക്ടോബർ 16- 57,120 രൂപ, ഒരു പവൻ സ്വർണത്തിന് 360 രൂപ വർധിച്ചു
ഒക്ടോബർ 17- 57,280 രൂപ, ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു
ഒക്ടോബർ 18- 57920 രൂപ, ഒരു പവന് 640 രൂപ വർധിച്ചു
ഇന്ന് വെള്ളിനിരക്കിലും മാറ്റമുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 2 രൂപ വർധിച്ച് 100 രൂപയായി. കഴിഞ്ഞ ദിവസം വിലയിൽ മാറ്റമില്ലാതെ 98 രൂപയിലാണ് വ്യാപാരം നടന്നത്.
Read Also: കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി 1GB Free! TATA നിർമിച്ച ആനവണ്ടി ശരിക്കും ജോറായി…