കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസവും സ്വർണവില താഴേയ്ക്ക് പോയതിന് പിന്നാലെ ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. ഇതോടെ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,520 രൂപയായി.
ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണിവില 5,565 രൂപയാണ്. ഇതോടെ, സ്വർണം വാങ്ങാൻ പദ്ധതിയുള്ളവർക്ക് ഇത് ആശ്വാസ വാർത്തയാണ്.
അന്താരാഷ്ട്ര വിപണിയിലെ ഇടിവും US ഡോളറിലെ മാറ്റവുമാണ് കേരളത്തിലെ Gold rateനെയും ബാധിച്ചത്. ഇന്നും ഇന്നലെയുമായി സ്വർണവില താഴ്ന്നതോടെ, ഈ മാസത്തെ ഏറ്റവും വിലക്കുറവിൽ Gold price എത്തി. അതേ സമയം, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലും സ്വർണം എത്തിയത് മെയ് മാസത്തിലായിരുന്നു. മേയ് 5ന് ഒരു പവൻ സ്വർണത്തിന് 45,760 രൂപയിൽ വ്യാപാരം നടന്നത് റെക്കോഡ് നിരക്കിലായിരുന്നു.
കേരളത്തിലാണ് ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്നത്. മുംബൈ, ഡൽഹി പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബെംഗളൂരുവിലും gold price ഭേദമാണെന്ന് പറയാം.
ഓരോ നഗരത്തിലെയും പ്രാദേശിക വിപണി സാഹചര്യങ്ങളാണ് Gold rateനെ സ്വാധീനിക്കുന്നത്. സ്വർണത്തിന്റെ ആവശ്യം, വിൽപ്പന, കൂടാതെ മറ്റ് പ്രാദേശിക സാമ്പത്തിക ഘടകങ്ങളും നിരക്ക് നിശ്ചയിക്കുന്നു. ഓരോ നഗരത്തിനും അതിന്റേതായ സ്വർണപ്പണിക്കാരും ജ്വല്ലറികളുമുണ്ട്. ഇവർ സ്വർണാഭരങ്ങൾക്ക് മേൽ ചുമത്തുന്ന സേവന നിരക്കും വ്യത്യാസപ്പെടും.
മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു
മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു
മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു
മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു
മെയ് 11: 45,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 12: 45,240 രൂപ- ഒരു പവന് 320 രൂപ കുറഞ്ഞു
മെയ് 13: 45,320 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 14: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 15: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 16: 45,400 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 17: 45,040 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു
മെയ് 18: 44,880 രൂപ- ഒരു പവന് 160 രൂപ കുറഞ്ഞു
മെയ് 19: 44,640 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു
മെയ് 20: 45,040 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 21: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 22: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 23: 44,800 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു
മെയ് 24: 45,000 രൂപ- ഒരു പവന് 200 രൂപ വർധിച്ചു
മെയ് 25: 44,640 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു
മെയ് 26: 44,520 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു