സംസ്ഥാനത്ത് ഞെട്ടിക്കുന്ന നിരക്കിലേക്ക് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഒരു പവന് 160 രൂപ കൂടി വർധിച്ചതോടെ പൊന്നിന് പൊള്ളുന്ന വിലയായി. 45760 രൂപയാണ് വിപണിവില. ഇതുവരെയുള് എല്ലാ നിരക്കുകളെയും ഭേദിച്ച് പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇന്നത്തെ Gold price.
കഴിഞ്ഞ 3 ദിവസങ്ങളായി വലിയ നിരക്കിലാണ് സ്വർണം കുതിക്കുന്നത്. വ്യാഴാഴ്ച 400 രൂപയും ബുധനാഴ്ച 640 രൂപയും വർധിച്ചു. ഇങ്ങനെ മൂന്ന് ദിവസങ്ങളിലായി ഒരു പവൻ സ്വർണത്തിന് 1200 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 20 രൂപയും, 18 കാരറ്റ് സ്വർണത്തിന് 15 രൂപയും ഉയർന്നു. ഇതോടെ, 22 കാരറ്റ് സ്വർണത്തിന്റെ വിപണിവില 5720 രൂപയും 18 കാരറ്റ് സ്വർണത്തിന്റെ വിപണിവില 4755 രൂപയുമായി. ഏപ്രിൽ 14ന് സ്വർണവില 45,000 രൂപയ്ക്ക് മുകളിൽ എത്തിയെങ്കിലും ഇതാദ്യമായാണ് 45700ഉം കടന്ന് 46,000 രൂപയിലേക്ക് Gold rate കുതിയ്ക്കുന്നത്.
സ്വർണവില 45,000 കടന്നതിനാൽ തന്നെ പണിക്കൂലിയും GSTയും കൂടി ചേരുമ്പോൾ കൃത്യം അര ലക്ഷം രൂപയോളം വില വരും സ്വർണത്തിന്. അതായത്, പണിക്കൂലി 5 ശതമാനമാണെങ്കിൽ ഒരു പവൻ വരുന്ന ആഭരണം വാങ്ങാൻ ഏകദേശം 49360 രൂപ ചെലവാകും. 15 ശതമാനമാണ് പണിക്കൂലിയെങ്കിൽ 54000 രൂപയിൽ കൂടുതൽ നൽകേണ്ടിവരും. കാരണം, 3 ശതമാനം GST, HUID ചാർജും പണിക്കൂലിയും ചേർന്നാണ് സ്വർണാഭരണത്തിന്റെ മുഴുവൻ വില വരുന്നത്.
ചെന്നൈ: 47,927
ബാംഗ്ലൂർ: 57,250
ഡൽഹി: 57,350
ഹൈദരാബാദ്: 57,200
മുംബൈ: 57,200
ചെന്നൈ: 52,285
ബാംഗ്ലൂർ: 62,450
ഡൽഹി: 62,550
ഹൈദരാബാദ്: 62,400
മുംബൈ: 62,400
ഇന്ന് വെള്ളിവിലയും പിടിതരാതെ ഉയരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 1 രൂപ കൂടി വർധിച്ച് 84 രൂപ വിപണിവിലയായി. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. അതായത് 103 രൂപയാണ് ഹാൾമാർക്ക് വെള്ളിയ്ക്ക് വില വരുന്നത്.