സ്വർണവില വൻകുതിപ്പിൽ; ഇന്നത്തെ നിരക്ക് അറിയാം

സ്വർണവില വൻകുതിപ്പിൽ; ഇന്നത്തെ നിരക്ക് അറിയാം
HIGHLIGHTS

ഈ മാസത്തെ ഏറ്റവും കൂടിയ വില പുതുവത്സരദിനത്തിൽ

ഇന്ന് സ്വർണവില വീണ്ടും വർധിച്ചു

സ്വർണം, വെള്ളി നിരക്കുകൾ വിശദമായി അറിയാം

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില (Gold price) വർധിക്കുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് (gold price today) 120 രൂപ വർധിച്ച് 40,880 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപ ഉയർന്ന് 5110 രൂപയായി. കഴിഞ്ഞ ദിവസവും കേരളത്തിൽ സ്വർണവില വർധിച്ചിരുന്നു (gold rate hike).  400 രൂപയാണ് ചൊവ്വാഴ്ച വർധിച്ചത്. ഇങ്ങനെ രണ്ട് ദിവസംകൊണ്ട് സ്വർണവിലയിൽ 520 രൂപയുടെ വർധനവുണ്ടായി. അതേ സമയം, ഗ്രാമിന് കഴിഞ്ഞ ദിവസം വർധിച്ചത് 50 രൂപയാണ്. എന്നിരുന്നാലും, തിങ്കളാഴ്ച സ്വർണവിലയിൽ നേരിയ കുറവുണ്ടായിരുന്നു.

സ്വർണവില തുടരെത്തുടരെ കത്തിക്കയറുമ്പോഴും സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കൂടിയതോടെ 76 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ എന്നാൽ മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ജനുവരി മാസത്തിലെ സ്വർണ വില നിരക്കുകൾ ചുവടെ കൊടുക്കുന്നു.

ജനുവരി 1: 40480
ജനുവരി 2: 40,360
ജനുവരി 3: 40,760
ജനുവരി 4: 40,880

ജനുവരി 1ന് സ്വർണവില പവന് 40480 രൂപയായിരുന്നു. ഇത് ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ്. ഡിസംബർ മാസത്തിലും സ്വർണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. 

കഴിഞ്ഞ ആഴ്ചയിലെ സ്വർണവില 

ഡിസംബർ 31 – ഒരു പവൻ സ്വർണത്തിന് 40,480 രൂപ. 200 രൂപ വർധനവ്

ഡിസംബർ 30 –  ഒരു പവൻ സ്വർണത്തിന് 40,280 രൂപ. 240 രൂപ വർധനവ്

ഡിസംബർ 29 – ഒരു പവൻ സ്വർണത്തിന് 40,040 രൂപ. 80 രൂപ വർധനവ്

ഡിസംബർ 28 –  ഒരു പവൻ സ്വർണത്തിന് 40,120 രൂപ. 160 രൂപ വർധനവ്

കൂടുതൽ വാർത്തകൾ: Jio 5G Vs Airtel 5G: നെറ്റ് സ്പീഡ്, പ്ലാനുകൾ, ഓഫറുകളിൽ ആരാണ് കേമൻ?

ഡിസംബർ 27 –  ഒരു പവൻ സ്വർണത്തിന് 39,960 രൂപ.  സ്വർണവില മാറ്റമില്ല

ഡിസംബർ 26 –  ഒരു പവൻ സ്വർണത്തിന് 39,960 രൂപ. 80 രൂപ വർധനവ്

ഡിസംബർ 25 –  ഒരു പവൻ സ്വർണത്തിന് 39,880  രൂപ. സ്വർണവില വർധനവില്ല

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo