Gold Price Today: സ്വർണവില ഇടിഞ്ഞു, 2023ലെ ആദ്യ കുറവ്

Updated on 02-Jan-2023
HIGHLIGHTS

ഇന്ന് സ്വർണവിലയിൽ ആശ്വാസം

ജനുവരി 1ന് സ്വർണവില ഉയർന്നിരുന്നു

പോയ മാസവും സ്വർണവില വൻ റെക്കോഡിലായിരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Price today) ഇടിഞ്ഞു. പുതുവർഷ ദിനത്തിൽ സ്വർണ വിലയിൽ ഉയർച്ച ഉണ്ടായെങ്കിലും തിങ്കളാഴ്ച സ്വർണവില താഴെയാണ്. കേരളത്തിൽ (Kerala gold price) ഗ്രാമിന് 15 രൂപയും പവന് 120യും കുറഞ്ഞു. ഇതോടെ ഗ്രാമിന് 5,045 രൂപയും, പവന് 40,360 രൂപയുമായി. 2023ന്റെ തുടക്കദിവസങ്ങളിൽ സ്വർണ വില കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസ വാർത്തയാണ്.
എന്നാൽ, പോയ വർഷം ഒരു പവൻ സ്വർണത്തിന് 40,000ന് മുകളിലായിരുന്നു വില ഉണ്ടായിരുന്നത്. ഈ വർഷവും സ്വർണത്തിന്റെ റേഞ്ച് 40,000ത്തിന് മുകളിലാണെങ്കിലും നേരിയ കുറവ് സന്തോഷ വാർത്തയാണ്.

പുതുവർഷ ദിനത്തിൽ സ്വർണവില

ജനുവരി ഒന്നാം തിയതി പവന് 40480 രൂപയായിരുന്നു വില. വരും ദിനങ്ങളിലും വലിയ മാറ്റമില്ലാതെ സ്വർണ വില തുടരുമെന്നാണ് സൂചന. അതേ സമയം, വർഷാവസാനം വൻ റെക്കോഡായിരുന്നു സ്വർണത്തിന്. ഡിസംബർ മാസത്തിലെ സ്വർണവില എങ്ങനെയായിരുന്നു ചുവടെ വിവരിക്കുന്നു. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് 75 രൂപയാണ്.

ഡിസംബർ മാസത്തിലെ സ്വർണവില

1 ഡിസംബർ – 39,000 
2 ഡിസംബർ- 39400
3 ഡിസംബർ- 39560
4 ഡിസംബർ- 39560
5 ഡിസംബർ- 39,680
6 ഡിസംബർ- 39,440
7 ഡിസംബർ- 39,600
8 ഡിസംബർ- 39,600
9 ഡിസംബർ- 39,800
10 ഡിസംബർ- 39,920
11 ഡിസംബർ- 39,920
12 ഡിസംബർ- 39,840
13 ഡിസംബർ- 39,840
14 ഡിസംബർ- 40,240 
15 ഡിസംബർ- 39,920
16 ഡിസംബർ- 39,760
17 ഡിസംബർ- 39,960
18 ഡിസംബർ- 39,960
19 ഡിസംബർ- 39,680
20 ഡിസംബർ- 39,680
21 ഡിസംബർ- 40,080
22 ഡിസംബർ- 40,200
23 ഡിസംബർ- 39760
24 ഡിസംബർ- 39,880
25 ഡിസംബർ- 39,880
26 ഡിസംബർ- 39,960
27 ഡിസംബർ- 39,960
28 ഡിസംബർ- 40,120
29 ഡിസംബർ- 40,040
30 ഡിസംബർ- 40,280
31ഡിസംബർ- 40,480

ഇതിൽ ഡിസംബർ 14നാണ് മാസത്തിലെ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത്.  40,240 രൂപയായിരുന്നു ഈ ദിവസത്തെ വില.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :