സംസ്ഥാനത്ത് വീണ്ടും സ്വർണവില (Gold price) വർധിച്ചു. ഇന്ന് പവന് 240 രൂപയും ഗ്രാമിന് 30 രൂപയും കൂടി. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് വിപണിവില (Gold market price Kerala) 41280 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 5160 രൂപയിലും എത്തി.
കൂടുതൽ വാർത്തകൾ: 2023നായി WhatsApp നൽകുന്നത് ഈ 7 കിടിലൻ ഫീച്ചറുകൾ
ഇന്നത്തെ വില വർധനവ് (Gold price hike) ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. പുതുവർഷം പിറന്നപ്പോൾ മുതൽ സ്വർണവില 40,000 രൂപയ്ക്ക് മുകളിലാണ് തുടരുന്നത്. ജനുവരി 2, 6 തീയതികൾ ഒഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും സ്വർണത്തിന്റെ നിരക്ക് വർധിക്കുകയായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 30 രൂപയുടെ വർധനവ് ഉണ്ടായപ്പോൾ, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപ ഉയർന്നു. അതായത്, വിപണിവിലയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5160 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ, 4265 രൂപയുമായി.
സ്വർണവിലയിൽ മാത്രമല്ല, വെള്ളി നിരക്കിലും (Silver rate) വർധനവാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില (Silver price) ഒരു രൂപ വർധിച്ചു. ഇതോടെ വിപണി വില 75 രൂപയിൽ എത്തി. എന്നാൽ, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയായി തുടരുന്നു.
ജനുവരി 1: 40480 രൂപ (വർധനവില്ല)
ജനുവരി 2: 40,360 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 3: 40,760 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
ജനുവരി 4: 40,880 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
ജനുവരി 5: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 6: 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു)
ജനുവരി 7: 41040 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 8: 41040 രൂപ (വർധനവില്ല)
ജനുവരി 9: 41280 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)