സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സ്വർണവിലയിൽ ആശ്വാസമുണ്ടായിരുന്നെങ്കിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപ കുത്തനെ ഉയർന്നു. ഇതോടെ ഇന്ന് കേരളത്തിലെ സ്വർണവില (Kerala gold rate today) 41,880 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചിട്ടുണ്ട്. 35 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഇന്നത്തെ വിപണി വില 5235 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 30 രൂപ വർധിച്ചതോടെ, വിപണി വില 4330 രൂപയുമായി. അന്താരാഷ്ട്ര സ്വർണവില 1930 ഡോളർ കടന്നതാണ് സ്വർണ നിരക്ക് റെക്കോർഡ് വിലയിലേക്ക് കയറാൻ കാരണമായത്.
അതേസമയം സംസ്ഥാനത്ത് വെള്ളി വില(Silver price)യിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ ഇന്നലെ കുറഞ്ഞു. ഇതോടെ വിപണി വില 74 രൂപയായി. എന്നാൽ, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
ജനുവരി 1: 40480 രൂപ (വർധനവില്ല)
ജനുവരി 2: 40,360 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 3: 40,760 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
ജനുവരി 4: 40,880 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
ജനുവരി 5: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 6: 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു)
ജനുവരി 7: 41040 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 8: 41040 രൂപ (വർധനവില്ല)
ജനുവരി 9: 41280 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)
ജനുവരി 10: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 11: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 12: 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)
ജനുവരി 13: 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 14: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 16: 41,760 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 17: 41,760 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ജനുവരി 18: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)
ജനുവരി 19: 41,600 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ജനുവരി 20: 41,880 രൂപ (ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു)