സംസ്ഥാനത്ത് ഇന്ന് സ്വർണവില (Today's gold price) നേരിയ തോതിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് താഴ്ന്നത്. ഇതോടെ ഇന്നത്തെ സ്വർണവില 44,680 രൂപയായി.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 5585 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 4655 രൂപയുമാണ് വിപണി വില. ഏപ്രിൽ 14ന് സ്വർണം സർവ്വകാല റെക്കോഡിലായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 440 രൂപ വർധിച്ച് 45,320 രൂപയിൽ സ്വർണം എത്തിയിരുന്നു.
അക്ഷയതൃതീയ അടുക്കുന്തോറും കഴിഞ്ഞ ആഴ്ച സ്വർണവില ഉയർന്നത് കനത്ത പ്രഹരമേറ്റിരുന്നു. എന്നാൽ ശനിയാഴ്ച മുതൽ സ്വർണവില 44,000 രൂപയിൽ തന്നെ തുടരുകയാണ്. അതുപോലെ രാജ്യാന്തര വിപണിയിൽ സ്വർണവില (Gold price in International market) 2000 ഡോളറിൽ തുടരുന്നതും ആശ്വാസമാണ്. അമേരിക്കൻ വിപണിയിൽ സ്വർണവിലയിൽ മാറ്റമുണ്ടെങ്കിലും, ഇന്ത്യയിലോ കേരളത്തിലോ സ്വർണവിപണിയിൽ ഇത് മാറ്റം വരുത്തിയിട്ടില്ല.
എന്നാൽ ഡോളർ ഇൻഡക്സ് മാറുന്നത് സ്വർണവിപണിയെയും ബാധിക്കും. ഡോളർ ഇൻഡക്സ് താഴേക്ക് പോയാൽ സ്വർണനിരക്ക് ഉയരും. ഇങ്ങനെ കഴിഞ്ഞ വെള്ളിയാഴ്ച ഡോളർ ഇൻഡക്സിൽ ഇടിവുണ്ടായതാണ് സ്വർണത്തിന്റെ വൻകുതിപ്പിന് (Gold price hike) കാരണമായത്.
അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് സ്വർണത്തിനും വിലക്കയറ്റമുണ്ടാകാൻ കാരണമാകുന്നതെന്നും കരുതപ്പെടുന്നു. ഈ വർഷം അവസാനത്തോടെ സാമ്പത്തിക മാന്ദ്യം ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. എങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങാൻ ആവശ്യക്കാർ ഏറിയതാണ് Gold price ഇത്രയധികം കുതിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
മുംബൈ: 55,930 രൂപ ( 10 ഗ്രാം സ്വർണത്തിന്)
കൊൽക്കത്ത: 61,020 രൂപ (10 ഗ്രാം സ്വർണത്തിന്)
ഇന്ന് വെള്ളിയുടെ വില (Silver price) മാറ്റമില്ലാതെ തുടരുന്നു. 81 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് വില വരുന്നത്. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വില നിലവിൽ 103 രൂപയാണ്.