അക്ഷയതൃതീയ്ക്ക് പിന്നാലെ സ്വർണവില ഇടിഞ്ഞു (Gold price drop). ഇന്ന് ഒരു പവൻ സ്വർണത്തിന് (Today's Gold Rate) 80 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച അക്ഷയ തൃതീയ ദിനത്തിലും സ്വർണവില ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണപ്രേമികൾക്ക് ആശ്വാസമായി ഇന്നത്തെ വില എത്തിയത്.
ഇന്ന് സ്വർണവില താഴ്ന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 44,520 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനും 10 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5565 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4625 രൂപയുമാണ് വിപണിയിൽ വില വരുന്നത്.
കഴിഞ്ഞ ശനിയാഴ്ച സ്വർണവില ഒരു പവന് 240 രൂപ കുറഞ്ഞ് 44,600 രൂപയായിരുന്നു. എന്നാൽ തൊട്ടുമുമ്പുള്ള 2 ദിവസങ്ങളിലും സ്വർണവില 160 രൂപ വീതം വർധിച്ചിരുന്നു. അക്ഷയതൃതീയ ദിനം ഒഴികെ കഴിഞ്ഞ വാരത്തിൽ മിക്ക ദിവസങ്ങളിലും സ്വർണവില ഉയർന്നത് വാങ്ങുന്നവർക്ക് നെഞ്ചിടിപ്പ് നൽകി. എന്നിരുന്നാലും, ശനിയാഴ്ചത്തെ സ്വർണവില ഇടിവ് സ്വർണോത്സവ ദിനം വ്യാപാരം തകൃതിയായി നടക്കുന്നതിന് വഴിവച്ചു.
സംസ്ഥാനത്തെ 1200ഓളം വരുന്ന സ്വർണക്കടകളിൽ നിന്നുമായി ഏകദേശം 7 ലക്ഷത്തിൽ അധികം ആളുകൾ സ്വർണം വാങ്ങിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ. സ്വർണത്തിന് മാത്രമല്ല, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി തുടങ്ങിയ മൂല്യമേറിയ ലോഹങ്ങൾക്കും അക്ഷയ തൃതീയ ദിനത്തിൽ വൻ ഡിമാൻഡ് ആയിരുന്നു. മാത്രമല്ല കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ അക്ഷയ തൃതീയയിൽ വൻ വ്യാപാരമാണ് നടന്നതെന്നും കണക്കുകൾ പറയുന്നു.
ഏപ്രിൽ 5നും ഏപ്രിൽ 14നും 45,000 രൂപ കടന്ന Gold price അടുത്ത ദിവസങ്ങളിൽ അര ലക്ഷം രൂപയിലേക്ക് അടുക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ പിന്നീട് സ്വർണവില നേരിയ തോതിൽ താഴെയിറങ്ങി.
ഇന്ന് കേരളത്തിൽ വെള്ളി വില(Silver price)യും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 1 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ വെള്ളിയുടെ വിപണി വില 80 രൂപയാണ്. എന്നാൽ, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ലാത്തതിനാൽ, 103 രൂപയിൽ തുടരുന്നു.