കേരളത്തിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന് 80 രൂപ വീതം കുറഞ്ഞ ശേഷം ഇന്ന് Gold price വിശ്രമത്തിലാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 44,320 രൂപയാണ് വില വരുന്നത്.
ഈ മാസം മിക്ക ദിവസങ്ങളിലും സ്വർണം വളരെ ഭേദപ്പെട്ട നിരക്കിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 5540 രൂപയാണ് വില വരുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 4600 രൂപയുമാണ് വിപണിവില.
ഈ മാസത്തിലെ ഏറ്റവും ഉയർന്ന Gold price ജൂൺ 2നായിരുന്നു. 44,800 രൂപയായിരുന്നു ജൂൺ രണ്ടാം തീയതിയിലെ സ്വർണവില. അതുപോലെ കഴിഞ്ഞ 2 മാസങ്ങളിലെ ഏറ്റവും കുറഞ്ഞ സ്വർണനിരക്കും ഈ മാസം തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂൺ 8-ാം തീയതിയിലെ 44,160 രൂപയായിരുന്നു കുറഞ്ഞ വില.
ജൂൺ 1: 44,560 രൂപ- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു
ജൂൺ 2: 44,800 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു
ജൂൺ 3: 44,240 രൂപ- ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു
ജൂൺ 4: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 5: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 6: 44,480 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു
ജൂൺ 7 – 44,480 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 8 – 44,160 രൂപ- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു
ജൂൺ 9 – 44,480 രൂപ- ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു
ജൂൺ 10- 44,400 രൂപ- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു
ജൂൺ 11- 44,400 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 12- 44,320 രൂപ- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു
ജൂൺ 13- 44,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ഇന്ന് സംസ്ഥാനത്ത് വെള്ളി വിലയും അനക്കമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 82 രൂപയാണ് വില. ഇന്ന് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.