സംസ്ഥാനത്ത് ഇന്ന് സ്വർണവില (Today's gold price) കൂടി. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണത്തിന്റെ വിപണി വില 44680 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് (Gold rate) ഇന്ന് 20 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 5585 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 20 രൂപ വർധിച്ചതോടെ വിപണി വില 4650 രൂപയുമായി.
ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ഇന്ന് സ്വർണവില വർധിച്ചിട്ടുണ്ട്. ചെന്നൈയിൽ ഇന്ന് 24 കാരറ്റ് (10 ഗ്രാം) സ്വർണത്തിന് 61,800 രൂപയാണ് വില. 22 കാരറ്റ് (10 ഗ്രാം) സ്വർണം 56,650 രൂപയിലും വ്യാപാരം നടക്കുന്നു.
ദേശീയ തലസ്ഥാനത്ത് 24 കാരറ്റ് (10 ഗ്രാം) സ്വർണത്തിന് 61,310 രൂപയും 22 കാരറ്റ് (10 ഗ്രാം) സ്വർണത്തിന് 56,200 രൂപയുമാണ് വിപണിവില. മുംബൈയിൽ 24 കാരറ്റ് സ്വർണം (10 ഗ്രാം) 61,150 രൂപയിലും, 22 കാരറ്റ് സ്വർണം (10 ഗ്രാം) 56,050 രൂപയിലും വ്യാപാരം നടക്കുന്നു. കൊൽക്കത്തയിലാകട്ടെ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 61,150 രൂപയും, 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 56,050 രൂപയുമാണ് വിപണി വില. ഏപ്രിൽ 14ന് സ്വർണവില സർവ്വകാല റെക്കോഡിൽ എത്തിയിരുന്നു. അന്ന് ഒരു പവൻ സ്വർണം വ്യാപാരം നടത്തിയ 45,320 രൂപയിൽ നിന്നും വളരെ അടുത്ത് തന്നെ വീണ്ടും സ്വർണവില ഉയരാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ വില വർധനവ് സൂചിപ്പിക്കുന്നത്.
അക്ഷയതൃതീയക്ക് സ്വർണം വാങ്ങാമെന്ന് പദ്ധതിയിടുന്നവർക്ക് സ്വർണവില വർധിക്കുന്നത് കനത്ത തിരിച്ചടിയാണ്. എന്നാൽ തനിഷ്ഖ് പോലുള്ള പ്രമുഖ ജുവലറികൾ സ്വർണം ബുക്ക് ചെയ്യുന്നതിൽ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്ത് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 81 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്കാകട്ടെ വിപണിയിൽ 103 രൂപയുമാണ് വില.