കേരളത്തിൽ ഇന്ന് സ്വർണവില (Gold Price Kerala) ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,600 രൂപയായി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 80 രൂപ വീതം സ്വർണവിലയിൽ കുറവുണ്ടായി. കഴിഞ്ഞ ദിവസം സ്വർണനിരക്ക് (Gold rate) മാറ്റമില്ലാതെയും തുടർന്നു. ഇന്ന് സ്വർണവിലയിൽ വൻ ഇടിവുണ്ടായതോടെ, കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി ആദ്യദിനം തന്നെ സ്വർണവില കുതിച്ചതും കേന്ദ്ര ബജറ്റും പിടിച്ചാൽ കിട്ടാത്ത വിലയിൽ സ്വർണം കുതിക്കുമെന്ന സൂചനകളാണ് നൽകിയതെങ്കിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലഭിക്കുന്നത് ആശ്വാസകരമായ വാർത്തയാണ്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപ കുറഞ്ഞു. ഇതോടെ ഇന്നത്തെ വിപണി വില 5200 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ കുറഞ്ഞതോടെ വിപണിയിൽ 4295 രൂപയിലെത്തി.
ഇന്ന് വെള്ളിയുടെ വില (Silver price) മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ഒരു രൂപ കുറഞ്ഞ്, ഒരു ഗ്രാം വെള്ളിയ്ക്ക് 72 രൂപയായിരുന്നു. എന്നാൽ, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ലാത്തതിനാൽ ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.
ഫെബ്രുവരി 1: 42,400 രൂപ (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)
ഫെബ്രുവരി 2: 42,880 രൂപ (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)
ഫെബ്രുവരി 3: 42,480 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു)
ഫെബ്രുവരി 4: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.560 കുറഞ്ഞു)
ഫെബ്രുവരി 5: 41,920 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 6: 42,120 രൂപ (ഒരു പവൻ സ്വർണത്തിന് Rs.200 വർധിച്ചു)
ഫെബ്രുവരി 7: 42,200 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 വർധിച്ചു)
ഫെബ്രുവരി 8: 42,200 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 9: 42,320 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 വർധിച്ചു)
ഫെബ്രുവരി 10: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു)
ഫെബ്രുവരി 11: 42,080 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 വർധിച്ചു)
ഫെബ്രുവരി 12: 42,080 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 13: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)
ഫെബ്രുവരി 14: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)
ഫെബ്രുവരി 15: 41,920 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 16: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് Rs.320 കുറഞ്ഞു)