സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ആശ്വാസ നിരക്കിലാണ് Gold Price. വ്യാഴവും, വെള്ളിയും, ശനിയും സ്വർണവില താഴ്ന്നതും, പിന്നീട് വിലയിൽ അനങ്ങാതെ നിന്നതും ഒരു പവൻ സ്വർണത്തിന് 640 രൂപയുടെ വ്യത്യാസം കൊണ്ടുവന്നു. ഇതോടെ ഇന്നത്തെ വിപണിവില ഒരു പവൻ സ്വർണത്തിന് 44,360 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനാകട്ടെ 5555 രൂപയാണ് ഇന്ന് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4600 രൂപയുമായി.
സ്വർണം എക്കാലത്തും ഒരു സുരക്ഷിത നിക്ഷേപമാണ്. എങ്കിലും സ്വർണം ചിലപ്പോഴൊക്കെ താഴേക്ക് പോകുന്നത് ആവശ്യത്തിനേക്കാൾ കൂടുതൽ സ്വർണം ഉൽപ്പാദിക്കുമ്പോഴാണ്. എങ്കിലും ഇങ്ങനെ വില താഴുന്നത് സ്ഥിരമായിരിക്കില്ല.
മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു
മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു
മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു
മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു
മെയ് 11: 45,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 12: 45,240 രൂപ- ഒരു പവന് 320 രൂപ കുറഞ്ഞു
മെയ് 13: 45,320 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 14: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 15: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 16: 45,400 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 17: 45,040 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു
മെയ് 18: 44,880 രൂപ- ഒരു പവന് 160 രൂപ കുറഞ്ഞു
മെയ് 19: 44,640 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു
മെയ് 20: 45,040 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 21: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 22: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 23: 44,800 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു
മെയ് 24: 45,000 രൂപ- ഒരു പവന് 200 രൂപ വർധിച്ചു
മെയ് 25: 44,640 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു
മെയ് 26: 44,520 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
മെയ് 27: 44,440 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു
മെയ് 28: 44,440 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 29: 44,440 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 30: 44,360 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു
ഇന്ന് സംസ്ഥാനത്തെ വെള്ളി വിലയിൽ അനക്കമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 76 രൂപയാണ് വില. ഹാൾമാർക്ക് വെള്ളിയ്ക്കും മാറ്റമില്ലാത്തതിനാൽ 103 രൂപയിൽ തുടരുന്നു.