ആശ്വാസത്തിന് ഒരു പ്രതീക്ഷയുമില്ലാതെ സംസ്ഥാനത്ത് തുടർച്ചയായി സ്വർണവില ഉയരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് വീണ്ടും 80 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 45,360 രൂപയാണ് വിപണിയിലെ വില.
രണ്ട് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 10 രൂപ വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് Goldന് 5670 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4705 രൂപയുമാണ് വില വരുന്നത്. എന്നാൽ മെയ് മാസത്തിൽ മൂന്ന് ദിവസങ്ങളിൽ Gold priceൽ വൻ മുന്നേറ്റമുണ്ടായിരുന്നു. മെയ് 3, മെയ് 4, മെയ് 5 തീയതികളിൽ സ്വർണം റെക്കോഡ് നിരക്കുകളിലായിരുന്നു. എന്നാൽ ശനിയാഴ്ച പവന് 560 രൂപ കുറഞ്ഞത് നേരിയ ആശ്വാസമുണ്ടാക്കി.
മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു
മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു
മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു
മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
സ്വർണം വാങ്ങണമെന്ന ആഗ്രഹമുണ്ടെങ്കിലും ജുവലറിയിൽ പോകുമ്പോൾ 22 കാരറ്റിന്റെയും 18 കാരറ്റിന്റെയും സ്വർണാഭരണങ്ങൾ തമ്മിലുള്ള വ്യത്യാസമെന്തെന്ന് നിങ്ങൾക്ക് വ്യക്തമല്ലായിരിക്കും. 24 കാരറ്റ് സ്വർണമെന്നാൽ അത് 99.9% പരിശുദ്ധിയെ കാണിക്കുന്നു. 22 കാരറ്റ് സ്വർണം 91.6% ശുദ്ധതയെയും വ്യക്തമാക്കുന്നു. 18 കാരറ്റ് സ്വർണത്തിലാകട്ടെ 75% പരിശുദ്ധിയാണുള്ളത്. ഇതിൽ മറ്റ് ലോഹങ്ങൾ അടങ്ങിയിരിക്കുന്നു.
അതേസമയം, ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 83 രൂപയാണ് വിപണിവില. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് ആകട്ടെ 103 രൂപയുമാണ് വില വരുന്നത്.