സംസ്ഥാനത്ത് തുടർച്ചയായി സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച Gold price 80 രൂപ താഴ്ന്നിരുന്നു. ഇതോടെ സ്വർണത്തിന്റെ വിപണിവില 44,320 രൂപയായി.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞു. ഇതോടെ, 5,540 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണിവില. ഇങ്ങനെ സ്വർണവില താഴേയ്ക്ക് വീഴുന്നത് സ്വർണം വാങ്ങാൻ നിശ്ചയിച്ചിരിക്കുന്നവർക്ക് ആശ്വാസകരമാണ്. എന്നാൽ വരും ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയരാൻ സാധ്യതയുണ്ട്. കാരണം, അമേരിക്കന്‍ വിപണിയിലെ മാറ്റങ്ങളും പണപ്പെരുപ്പവുമെല്ലാം ഈ ആഴ്ചയിൽ തന്നെ സ്വർണവിലയിൽ കാര്യമായ കുതിപ്പുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
അമേരിക്ക, യൂറോപ്, ജപ്പാൻ തുടങ്ങിയ വൻ സാമ്പത്തിക ശക്തികളുടെ കേന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഇത് സ്വർണവിപണിയെയും ബാധിക്കുന്നു. കാരണം, അമേരിക്കൻ ഡോളർ ഇടിഞ്ഞാലും, റിപ്പോർട്ടുകൾ അനുകൂലമായില്ലെങ്കിലും സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതിന് വഴിവയ്ക്കും. ഇങ്ങനെ സ്വർണത്തിന്റെ ആവശ്യം അന്താരാഷ്ട്ര തലത്തിലേക്ക് വരെ തിരിയുമ്പോൾ Gold rateഉം കുതിച്ചുയരും.
ജൂൺ 1: 44,560 രൂപ- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു
ജൂൺ 2: 44,800 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു
ജൂൺ 3: 44,240 രൂപ- ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു
ജൂൺ 4: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 5: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 6: 44,480 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു
ജൂൺ 7 – 44,480 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 8 – 44,160 രൂപ- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു
ജൂൺ 9 – 44,480 രൂപ- ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു
ജൂൺ 10- 44,400 രൂപ- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു
ജൂൺ 11- 44,400 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 12- 44,320 രൂപ- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു