സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ചു. ഞായറാഴ്ചയ്ക്ക് ശേഷം തുടർച്ചയായ 3 ദിവസങ്ങളിലും Gold Price കുതിക്കുകയാണ്. കഴിഞ്ഞ 2 ദിവസങ്ങളിലും 80 രൂപ വീതം വർധിച്ചെങ്കിൽ, ഇന്ന് 200 രൂപയാണ് കൂടിയത്.
ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 45,560 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ ഉയർന്നതിനാൽ വിപണിവില 5695 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപ വർധിച്ചു. ഇതോടെ വിപണി വില 4725 രൂപയുമായി. എന്നാൽ കഴിഞ്ഞ 2 ദിവസങ്ങളിലും 22 കാരറ്റ് സ്വർണത്തിന് 10 രൂപ വീതവും, 18 കാരറ്റ് സ്വർണത്തിന് 5 രൂപ വീതവും കൂടി.
ചെന്നൈ: 57,200 രൂപ
ബെംഗളൂരു: 56,750 രൂപ
ഡൽഹി: 56,850 രൂപ
മുംബൈ: 56,700 രൂപ
കൊൽക്കത്ത: 56,700 രൂപ
സ്വർണവില വീണ്ടും ഉയരുന്നതും, 45,000 രൂപയിൽ നിന്ന് താഴേയ്ക്ക് വരാത്തതും സ്വർണപ്രേമികൾക്ക് ഒട്ടും ആശ്വാസകരമായ വാർത്തയല്ല. മെയ് മാസത്തിൽ മാത്രം 1,720 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്.
മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു
മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു
മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു
മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു
അതേ സമയം ഇന്ന് സംസ്ഥാനത്ത് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. അതായത്, ഒരു ഗ്രാം വെള്ളിയ്ക്ക് 83 രൂപയാണ് വില. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 103 രൂപയുമാണ് വില വരുന്നത്.
ചെന്നൈ: 825 രൂപ
ബെംഗളൂരു: 825 രൂപ
ഡൽഹി: 781 രൂപ
മുംബൈ: 781 രൂപ
കൊൽക്കത്ത: 781 രൂപ