മെയ് മാസത്തിലെ ആദ്യ 2 ദിവസങ്ങളും ആശ്വസത്തിന്റേതായിരുന്നെങ്കിൽ ഇന്ന് സ്വർണവില (Today's gold price) കുത്തനെ ഉയർന്നു. സംസ്ഥാനത്ത് ഇന്ന് സ്വർണവില പവന് 640 രൂപ വർധിച്ചു. ഇതോടെ സ്വർണത്തിന്റെ വിപണിവില 45,200 രൂപയായി.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 80 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ വിപണിയിൽ സ്വർണത്തിന് 5650 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. മാത്രമല്ല, ഏപ്രിലിൽ രണ്ട് ദിവസങ്ങളിലാണ് സ്വർണവില 45,000 രൂപ കടന്നതെങ്കിൽ ഈ മാസം റെക്കോഡ് തകർക്കാൻ സാധ്യതയുണ്ടെന്നാണ് മെയ് തുടക്കത്തിലുള്ള വിലവിവരങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലും ചാഞ്ചാട്ടമുണ്ടാക്കുന്നത്.
ചെന്നൈ: 47,927 രൂപ (22 കാരറ്റ് സ്വർണത്തിന്)
ചെന്നൈ: 52,285 രൂപ (24 കാരറ്റ് സ്വർണത്തിന്)
ഹൈദരാബാദ്: 56,500 രൂപ (22 കാരറ്റ് സ്വർണത്തിന്)
ഹൈദരാബാദ്: 61,640 രൂപ (24 കാരറ്റ് സ്വർണത്തിന്)
മുംബൈ: 56,500 രൂപ (22 കാരറ്റ് സ്വർണത്തിന്)
മുംബൈ: 61,640 രൂപ (24 കാരറ്റ് സ്വർണത്തിന്)
ബെംഗളൂരു: 56,550 രൂപ (22 കാരറ്റ് സ്വർണത്തിന്)
ബെംഗളൂരു: 61,690 രൂപ (24 കാരറ്റ് സ്വർണത്തിന്)
ന്യൂഡൽഹി: 56,650 രൂപ (22 കാരറ്റ് സ്വർണത്തിന്)
ന്യൂഡൽഹി: 61,790 രൂപ (24 കാരറ്റ് സ്വർണത്തിന്)
24 കാരറ്റ് സ്വർണം (24 Karat gold) ശുദ്ധമായ സ്വർണമെന്ന് പറയാം. ഇത് 99.9 ശതമാനം പരിശുദ്ധിയെ സൂചിപ്പിക്കുന്നു. അതായത്, ഇങ്ങനെയുള്ള സ്വർണത്തിൽ മറ്റ് ലോഹങ്ങളൊന്നും അടങ്ങിയിട്ടില്ല എന്നതാണ് അർഥമാക്കുന്നത്. സ്വർണ നാണയങ്ങളും, ബാറുകളും നിർമിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. 22 കാരറ്റ് സ്വർണവും (22 Karat gold)പരിശുദ്ധിയുള്ള സ്വർണം തന്നെയാണ്. എങ്കിലും ഇത് സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നു. ഇതിൽ 22 ഭാഗം സ്വർണവും മറ്റ് 2 ഭാഗങ്ങൾ വെള്ളിയും നിക്കൽ അല്ലെങ്കിൽ മറ്റേതെങ്കിലും ലോഹവുമാണ്. മറ്റ് ലോഹങ്ങളുടെ മിശ്രിതം ആഭരണത്തെ കൂടുതൽ കടുപ്പമുള്ളതും ശക്തിയുള്ളതുമാക്കുന്നു. 22 കാരറ്റ് സ്വർണം പലപ്പോഴും 91.67 പരിശുദ്ധിയെ സൂചിപ്പിക്കുന്നു.