സ്വർണവിപണിയിൽ നിന്നും വീണ്ടും ആശ്വാസത്തിന്റെ വാർത്തയാണ് വരുന്നത്. തുടർച്ചയായ മൂന്നാം ദിനം സ്വർണവില താഴ്ന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം 160 രൂപയും തൊട്ടുമുമ്പത്തെ ദിവസം 360 രൂപയും കുറഞ്ഞതോടെ Gold priceൽ അടുത്തടുത്തായി മൊത്തം 760 രൂപയുടെ കുറവുണ്ടായി. ഇതോടെ ഇന്നത്തെ സ്വർണവില 44,640 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 30 രൂപ കുറഞ്ഞ്, 5600 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 25 രൂപ കുറഞ്ഞ് 4625 രൂപയുമായി. ചരിത്രത്തിലെ റെക്കോഡ് നിരക്കിൽ സ്വർണം എത്തിയ മെയ് 5ൽ നിന്നും തുടരെത്തുടരെ Gold rate താഴുന്നത് ആശ്വാസകരമാണ്. മെയ് മാസത്തിലെ ആദ്യ രണ്ട് ദിവസങ്ങളിൽ 44,560 രൂപയായിരുന്ന സ്വർണമാണ് അടുത്ത ദിവസങ്ങളിൽ വമ്പൻ കുതിപ്പ് തുടർന്ന് സർവ്വകാല റെക്കോഡിൽ എത്തിയത്.
മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു
മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു
മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു
മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു
മെയ് 11: 45,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 12: 45,240 രൂപ- ഒരു പവന് 320 രൂപ കുറഞ്ഞു
മെയ് 13: 45,320 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 14: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 15: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 16: 45,400 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 17: 45,040 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു
മെയ് 18: 44,880 രൂപ- ഒരു പവന് 160 രൂപ കുറഞ്ഞു
മെയ് 19: 44,640 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു
ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 78 രൂപയാണ് വില.